ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന; ബണ്ട്വാളില്‍ യുവാവ് അറസ്റ്റില്‍

മംഗളൂരു: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുവന്ന് ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. സജിപനാട് വില്ലേജിലെ കാഞ്ചിനടുക്ക പദവ് സ്വദേശി കോലി സിദ്ദിഖിനെ(36)യാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടായിരത്തോളം രൂപ വിലവരുന്ന കഞ്ചാവ്, 60,000 രൂപ വിലവരുന്ന ഓട്ടോറിക്ഷ, 1,260 രൂപ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. സിദ്ദിഖ് കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സജിപ മൂട ഗ്രാമത്തിലെ ബെങ്കെയ്ക്ക് സമീപമുള്ള ബാര്‍ക്കെയില്‍ റെയ്ഡ് നടത്തിയത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കഞ്ചാവ് വില്‍പനയ്ക്കായി […]

മംഗളൂരു: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുവന്ന് ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. സജിപനാട് വില്ലേജിലെ കാഞ്ചിനടുക്ക പദവ് സ്വദേശി കോലി സിദ്ദിഖിനെ(36)യാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടായിരത്തോളം രൂപ വിലവരുന്ന കഞ്ചാവ്, 60,000 രൂപ വിലവരുന്ന ഓട്ടോറിക്ഷ, 1,260 രൂപ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. സിദ്ദിഖ് കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സജിപ മൂട ഗ്രാമത്തിലെ ബെങ്കെയ്ക്ക് സമീപമുള്ള ബാര്‍ക്കെയില്‍ റെയ്ഡ് നടത്തിയത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കഞ്ചാവ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന സിദ്ദിഖ്, പൊലീസ് ജീപ്പില്‍ എത്തുമ്പോള്‍ ആവശ്യക്കാരെ കാത്തുനില്‍ക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സിദ്ധിഖ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതാണ് സിദ്ധിഖിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it