ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ വീണ്ടും പിടിമുറുക്കി; യുവാവിനെ പത്തംഗ സംഘം കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
ഉപ്പള: ഉപ്പളയില്‍ ഇടവേളക്ക് ശേഷം ഗുണ്ടാസംഘങ്ങള്‍ പിടിമുറുക്കുന്നു. പത്തംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കിടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ഷാഫി നഗറിലെ ബഷീറി(36)നെയാണ് മര്‍ദ്ദിച്ചത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഷാഫി നഗറില്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ ബൈക്കിലെത്തി മര്‍ദ്ദിക്കുകയും അതിനിടെ എട്ടോളം പേരെ വിളിച്ച് വരുത്തിയും അക്രമിക്കുകയും സംഘത്തിലെ ഒരാള്‍ ബഷീറിന്റെ തലയില്‍ കല്ല് കൊണ്ട് തലങ്ങും വിലങ്ങും ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. […]

ഉപ്പള: ഉപ്പളയില്‍ ഇടവേളക്ക് ശേഷം ഗുണ്ടാസംഘങ്ങള്‍ പിടിമുറുക്കുന്നു. പത്തംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കിടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ഷാഫി നഗറിലെ ബഷീറി(36)നെയാണ് മര്‍ദ്ദിച്ചത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഷാഫി നഗറില്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ ബൈക്കിലെത്തി മര്‍ദ്ദിക്കുകയും അതിനിടെ എട്ടോളം പേരെ വിളിച്ച് വരുത്തിയും അക്രമിക്കുകയും സംഘത്തിലെ ഒരാള്‍ ബഷീറിന്റെ തലയില്‍ കല്ല് കൊണ്ട് തലങ്ങും വിലങ്ങും ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ബോധരഹിതനായി വീണ ബഷീറിനെ റോഡില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ടാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 20 ദിവസം മുമ്പ് ഉപ്പളയില്‍ കലാപരിപാടിയെ ചൊല്ലി ഒരു യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഗുണ്ടാ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കിയതോടെ പൊലീസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പള, ബായാര്‍, പൈവളിഗെ എന്നിവിടങ്ങളില്‍ തട്ടികൊണ്ടുപോകല്‍, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഘങ്ങള്‍ പൊലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നു. മൂന്നില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താനും പൊലീസ് നടപടി ആരംഭിച്ചു. രാത്രി കാലങ്ങളില്‍ പരിശോധന ശക്തമാക്കും.