ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ട് കണ്ടെത്തി; ബെംഗളൂരു കൂട്ടബലാത്സക്കേസില്‍ അന്വേഷണം കേരളത്തിലേക്ക്

ബെംഗളൂരു: ബെംഗളൂവില്‍ ബംഗ്ലാദേശി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇരയായ യുവതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അറസ്റ്റിലായ പ്രതികള്‍ക്ക് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാര റാക്കറ്റുകളുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സ്വദേശിനിയായ യുവതി സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാര്‍ലര്‍ തുടങ്ങിയ യുവതി റാക്കറ്റുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് ക്രൂര പീഡനത്തിന് വഴിവെച്ചതെന്നാണ് […]

ബെംഗളൂരു: ബെംഗളൂവില്‍ ബംഗ്ലാദേശി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇരയായ യുവതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

അറസ്റ്റിലായ പ്രതികള്‍ക്ക് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാര റാക്കറ്റുകളുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സ്വദേശിനിയായ യുവതി സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാര്‍ലര്‍ തുടങ്ങിയ യുവതി റാക്കറ്റുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് ക്രൂര പീഡനത്തിന് വഴിവെച്ചതെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റിലായ പ്രതികളിലെ സ്ത്രീ യുവതിയുടെ ബന്ധുവെന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി കര്‍ണാടകത്തിലെത്തിച്ചു. ഇന്നലെ വൈദ്യ പരിശോധന പൂര്‍ത്തിയായ യുവതിയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ട് വീഡിയോകളും പോലീസിന് ലഭിച്ചു. അറസ്റ്റിലായ രണ്ടാം പ്രതി മുഹമ്മദ് ബാബു അന്‍വര്‍ ഷേക്കിന് കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര റാക്കറ്റുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാളടക്കമുള്ള ആറ് പേരെയും 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related Articles
Next Story
Share it