കൂട്ടബലാത്സംഗം: അറസ്റ്റിലായവരുടെ എണ്ണം ഏഴായി; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി. ഇന്നലെ ചേരൂര്‍ പാണലത്തെ ഹമീദ് എന്ന ടൈഗര്‍ ഹമീദ്(40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസില്‍ ബാലകൃഷ്ണ എന്ന കൃഷ്ണ(64) എന്നിവരെ കൂടി കാസര്‍കോട് വനിതാ സി.ഐ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെയായി ആറ് […]

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി. ഇന്നലെ ചേരൂര്‍ പാണലത്തെ ഹമീദ് എന്ന ടൈഗര്‍ ഹമീദ്(40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസില്‍ ബാലകൃഷ്ണ എന്ന കൃഷ്ണ(64) എന്നിവരെ കൂടി കാസര്‍കോട് വനിതാ സി.ഐ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെയായി ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചുകേസുകള്‍ കാസര്‍കോട് വനിതാ പൊലീസും ഒരു കേസ് കാസര്‍കോട് ഡി.വൈ.എസ്.പിയുമാണ് അന്വേഷിക്കുന്നത്. 18ലധികം പേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
കേസിലകപ്പെടുമെന്ന് ഉറപ്പായതോടെ പലരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.

Related Articles
Next Story
Share it