കൂട്ടബലാത്സംഗം: ഇടനിലക്കാരി റിമാണ്ടില്‍; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റ് ചെയ്ത ഇടനിലക്കാരിയെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ എന്‍മകജെ കുടുവാ ഹൗസിലെ ബീഫാത്തിമ(42)യാണ് റിമാണ്ടിലായത്. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന്‍ കുഞ്ഞി(29), എന്‍. ഉസ്മാന്‍ (28) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം പത്തായി. 18 പേര്‍ക്കെതിരെയാണ് കേസ്. മറ്റ് പ്രതികളെ […]

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റ് ചെയ്ത ഇടനിലക്കാരിയെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ എന്‍മകജെ കുടുവാ ഹൗസിലെ ബീഫാത്തിമ(42)യാണ് റിമാണ്ടിലായത്. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന്‍ കുഞ്ഞി(29), എന്‍. ഉസ്മാന്‍ (28) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം പത്തായി. 18 പേര്‍ക്കെതിരെയാണ് കേസ്. മറ്റ് പ്രതികളെ ഊര്‍ജ്ജിതമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it