മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമം; എട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 12 വിദ്യാര്‍ത്ഥികളില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീന്‍ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാന്‍ അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ […]

മംഗളൂരു: മംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 12 വിദ്യാര്‍ത്ഥികളില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീന്‍ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാന്‍ അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ്. മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മലയാളിയായ കെ ഷബാബ് (21) ആണ് അക്രമത്തിനിരയായത്. മെയ് 28ന് രാത്രി 12 വിദ്യാര്‍ഥികള്‍ മാരകായുധങ്ങളുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. മെയ് 28ന് വൈകിട്ട് 4.30ന് ഇതേ കോളേജിലെ ദേര്‍ളക്കട്ട കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it