ഇവിടെ ജീവിച്ചിരുന്നു, ഇങ്ങനെയൊരു മനുഷ്യന്
ഈ ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യന് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ അതേപടി സ്വന്തം ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഗാന്ധി കൃഷ്ണന് നായരുടെ ചരിത്രത്തെയും ഈ രീതിയില്‍ വിലിരുത്താവുന്നതാണ്. ഉത്തരമലബാറില്‍ ഗാന്ധി കൃഷ്ണന് നായരുടെ പിന്‍ഗാമിയായി ചേര്‍ത്തുവെക്കാന്‍ മറ്റാരുമില്ലെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതവും വരുംതലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള അല്‍ഭുതമായി തന്നെ വിലയിരുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.ചാലിങ്കാലില്‍ ഗാന്ധി കൃഷ്ണന് നായരുടെ 125-ാം ജന്മവാര്ഷികാഘോഷപരിപാടികള്ക്ക് ഒക്ടോബര്‍ 31 […]
ഈ ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യന് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ അതേപടി സ്വന്തം ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഗാന്ധി കൃഷ്ണന് നായരുടെ ചരിത്രത്തെയും ഈ രീതിയില്‍ വിലിരുത്താവുന്നതാണ്. ഉത്തരമലബാറില്‍ ഗാന്ധി കൃഷ്ണന് നായരുടെ പിന്‍ഗാമിയായി ചേര്‍ത്തുവെക്കാന്‍ മറ്റാരുമില്ലെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതവും വരുംതലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള അല്‍ഭുതമായി തന്നെ വിലയിരുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.ചാലിങ്കാലില്‍ ഗാന്ധി കൃഷ്ണന് നായരുടെ 125-ാം ജന്മവാര്ഷികാഘോഷപരിപാടികള്ക്ക് ഒക്ടോബര്‍ 31 […]
ഈ ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യന് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ അതേപടി സ്വന്തം ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഗാന്ധി കൃഷ്ണന് നായരുടെ ചരിത്രത്തെയും ഈ രീതിയില്‍ വിലിരുത്താവുന്നതാണ്. ഉത്തരമലബാറില്‍ ഗാന്ധി കൃഷ്ണന് നായരുടെ പിന്‍ഗാമിയായി ചേര്‍ത്തുവെക്കാന്‍ മറ്റാരുമില്ലെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതവും വരുംതലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള അല്‍ഭുതമായി തന്നെ വിലയിരുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
ചാലിങ്കാലില്‍ ഗാന്ധി കൃഷ്ണന് നായരുടെ 125-ാം ജന്മവാര്ഷികാഘോഷപരിപാടികള്ക്ക് ഒക്ടോബര്‍ 31 ഓടെ സമാപനം കുറിച്ചുവെങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന പരിപാടി ആ മഹാമനുഷ്യന് ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ത്യാഗോജ്വലമായ ജീവിതത്തെക്കുറിച്ചുമുള്ള അറിവുകള്‍ പുതിയ തലമുറയ്ക്ക് പകര്ന്നുനല്കാന് ഈ പരിപാടി ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. പെരിയ ചാലിങ്കാല്‍ ഗവ. സ്കൂളില്‍ നടന്ന ഗാന്ധി കൃഷ്ണന്‍നായര്‍ ജന്മവാര്ഷിക പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്തത് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയാണ്. ഗാന്ധി കൃഷ്ണന്‍നായരുടെ പ്രതിമയുടെ അനാഛാദനവും തുഷാര്‍ ഗാന്ധി നിര്‍വഹിച്ചു. വെള്ളിക്കോത്ത് പടിഞ്ഞാറെക്കരയില്‍ പനയന്തട്ട ചന്തുനായരുടെയും പുറവങ്കര ഉച്ചിര അമ്മയുടെയും മകനായി 1899 ഒക്ടോബറിലായിരുന്നു കൃഷ്ണന് നായരുടെ ജനനം.
ഗാന്ധി കൃഷ്ണന്‍നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ അറിയാവുന്നവരുടെയെല്ലാം മനസ്സില്‍ ഉയരുന്ന വിശേഷണം സ്വാതന്ത്യസമരസേനാനിയെന്നാണ്. എന്നാല്‍ സ്വാതന്ത്യസമരത്തിനൊപ്പം തന്നെ നാട്ടിലെ ദുരാചാരങ്ങള്‍ക്കും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ വ്യക്തി കൂടിയാണ് കൃഷ്ണന്‍നായര്‍. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധി കൃഷ്ണന്‍നായര്‍ നല്കിയ സംഭാവനകള്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കേരളത്തില്‍, പ്രത്യേകിച്ച് ഉത്തരമലബാറില്‍ നടന്ന പോരാട്ടങ്ങളില്‍ കൃഷ്ണന്‍നായര്‍ ഒരു അവിഭാജ്യഘടകം തന്നെയായിരുന്നു. വിദ്വാന് പി. കേളുനായര്‍, എ.സി കണ്ണന്‍നായര്‍, കെ.ടി കുഞ്ഞിരാമന് നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം ചെറിയ പ്രായത്തില്‍ തന്നെ സ്വാതന്ത്ര്യസമര പോരാട്ടത്തിനിറങ്ങിയ കൃഷ്ണന്‍നായരുടെ പിന്നീടുള്ള ജീവിതഘട്ടങ്ങളൊക്കെയും ത്യാഗം നിറഞ്ഞത് തന്നെയായിരുന്നു. ഗാന്ധിയന്‍ മാതൃകയില്‍ തികച്ചും ലളിതമായ ജീവിതമാണ് കൃഷ്ണന് നായര്‍ നയിച്ചിരുന്നത്. ആദ്യം വെള്ളിക്കോത്തും പിന്നീട് ചാലിങ്കാലുമായി താമസിച്ച കൃഷ്ണന് നായാരുടെ ആദ്യകാല ജീവിതം കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീടാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനപരമായ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധി കൃഷ്ണന്‍നായര്‍ ആകൃഷ്ടനായത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ തനിക്ക് സാധ്യമാകുന്ന രീതിയിലുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പങ്കാളിയാവുകയും ചെയ്തിരുന്നു. ഒറ്റമുണ്ട് മാത്രമുടുത്ത് ഗ്രാമവീഥികളിലൂടെ നടന്നുപോകുന്ന കൃഷ്ണന്‍നായരുടെ രൂപം പഴയതലമുറയുടെ മനസ്സില്‍ ഇന്നും നിറം മങ്ങാതെ കിടപ്പുണ്ട്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ ശിഷ്യത്വം സ്വീകരിച്ചതിന് ശേഷമാണ് കൃഷ്ണന്‍നായര്‍ സ്വാതന്ത്ര്യസമരത്തില്‍ കൂടുതല്‍ സജീവമായി തുടങ്ങിയത്. 1930 ഏപ്രില്‍ 30ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിന് പിന്തുണയുമായി കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ ജാഥയില്‍ കൃഷ്ണന്‍നായരും അംഗമായിരുന്നു. കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹ യാത്രക്ക് വന്‍ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചിരുന്നത്. ജാഥയുടെ സ്വീകരണ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണപ്പതക്കങ്ങളും പണവും കേളപ്പജി സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നത് കൃഷ്ണന് നായരെയായിരുന്നു. ഉപ്പുസത്യാഗ്രഹം അടക്കമുള്ള സഹനസമരവുമായി മുന്നോട്ടുപോകുന്ന മഹാത്മാഗാന്ധിയുടെ സ്വീകാര്യതയും ജനപ്രീതിയും പതിന്മടങ്ങ് വര്‍ധിച്ചതോടെ ഗാന്ധിജിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ ഈ അറസ്റ്റിനെതിരെ സമരം നടത്തിയവരില്‍ ഗാന്ധി കൃഷ്ണന് നായര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
കോഴിക്കോട് പ്രദേശം ബ്രിട്ടീഷ് പട്ടാളത്തിന്റെ നിയന്ത്രണത്തിലായപ്പോള് കേളപ്പജിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂരില്‍ നിന്ന് കോഴിക്കോട് പോയ കൃഷ്ണന്‍നായര്‍ക്ക് ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്നത് ചരിത്രം. കോട്ടച്ചേരിയിലെ വിദേശവസ്ത്ര സ്ഥാപനത്തില്‍ നടത്തിയ ഉപരോധസമരത്തില്‍ പങ്കെടുത്തതിനും കൃഷ്ണന്‍നായര്‍ ബ്രിട്ടീഷ് പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിനിരയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ശരീരഭാഗങ്ങള്‍ക്ക് തളര്‍ച്ച സംഭവിച്ചു. എന്നാല്‍ സ്വാതന്ത്യപോരാട്ടത്തില്‍ നിന്ന് ഒരണുവിട പോലും പിറകോട്ടുപോകാന് അദ്ദേഹം തയ്യാറായില്ല. ബ്രിട്ടീഷ് ഭരണാധികാരികള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍, തിരൂര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട കാലത്ത് കൃഷ്ണന്‍നായര്‍ നടത്തിയ ഇടപെടലുകള്‍ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു. അദ്ദേഹം മദിരാശിയില്‍ (ഇന്നത്തെ ചെന്നൈ) പോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടത്. എ.സി കണ്ണന്‍നായര്‍ ജയില്‍വാസമനുഭവിക്കുന്ന സമയത്ത് പ്രദേശത്തെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള വ്യക്തി സത്യാഗ്രഹ കല്‍പ്പനകള്‍ ഗാന്ധിജി അയച്ചിരുന്നത് കൃഷ്ണന്‍നായരുടെ പേരിലായിരുന്നുവെന്നറിയുമ്പോള് അദ്ദേഹത്തിന്റെ മഹത്വം എത്ര വലുതായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1936-37 കാലഘട്ടങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായും കൃഷ്ണന്‍നായര്‍ പ്രവര്‍ത്തിച്ചിരുന്നു. സ്കൂളുകളില്‍ പിന്നോക്ക ജാതിക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ പോരാടാനും കൃഷ്ണന്‍നായര്‍ക്ക് മടിയുണ്ടായില്ല. മേല്‍ജാതിക്കാരായ കുട്ടികള്‍ക്കൊപ്പം പിന്നോക്ക ജാതിക്കാരായ കുട്ടികളെ ഇരുത്തി പന്തിഭോജനം നടത്താന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഭ്രഷ്ട് നേരിടേണ്ടിവന്നു. ഗാന്ധിജിയുടെ ആഹ്വാനനുസരിച്ച് മദ്യവിരുദ്ധപ്രവര്ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. മദ്യപാനിയായ വലിയച്ഛനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി കൃഷ്ണന്‍നായര്‍ വീട്ടില്‍ ഏഴ് ദിവസം നിരാഹാരമിരുന്നിട്ടുണ്ട്. ഇതോടെയാണ് വലിയച്ഛന് മദ്യപാനം ഉപേക്ഷിച്ചത്. 1979 ഏപ്രില്‍ 28ന് പുല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് കൃഷ്ണന്‍നായര്‍ മരണപ്പെട്ടത്.
-ടി.കെ പ്രഭാകരകുമാര്‍