ഗാന്ധിജയന്തി വാരാചരണം സമാപനവും സമ്മാനദാനവും നടത്തി

കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേംബറില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. 'പത്രപ്രവര്‍ത്തകനായ ഗാന്ധിജി' എന്ന വിഷയത്തില്‍ കെ.വി. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മഹത്വമുള്ളത് വിയര്‍പ്പ് ചീന്തി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും റോഡില്‍ പണിയെടുക്കുന്നവര്‍ക്കുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പത്രപ്രവര്‍ത്തനം നടത്തിയതിന് ഗാന്ധിജി […]

കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേംബറില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. 'പത്രപ്രവര്‍ത്തകനായ ഗാന്ധിജി' എന്ന വിഷയത്തില്‍ കെ.വി. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മഹത്വമുള്ളത് വിയര്‍പ്പ് ചീന്തി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും റോഡില്‍ പണിയെടുക്കുന്നവര്‍ക്കുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പത്രപ്രവര്‍ത്തനം നടത്തിയതിന് ഗാന്ധിജി ആറ് വര്‍ഷം ബ്രിട്ടീഷുകാരാല്‍ ശിക്ഷിക്കപ്പെട്ടു. പത്രാധിപര്‍ എന്ന നിലയില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ അതിനിശിതമായി വിമര്‍ശിച്ച് 1921ലും 1922ലും മൂന്ന് മുഖപ്രസംഗം എഴുതിയതിനായിരുന്നു ഗാന്ധിജിയുടെ ജയില്‍ശിക്ഷ. പക്ഷേ, ഗാന്ധിജി ഒരിക്കല്‍ പോലും താന്‍ ചെയ്ത പ്രവൃത്തിയെ തള്ളിപ്പറഞ്ഞ് ജാമ്യമെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം. അധ്യക്ഷതവഹിച്ചു. പ്രൊഫ. വി. ഗോപിനാഥ്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം പ്രസംഗിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എന്‍. പ്രദീപ് നന്ദിയും പറഞ്ഞു.
എല്‍പി വിഭാഗം ചിത്രരചന മത്സരത്തില്‍ എം.വി. ആദിനാഥ് (രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍), കാര്‍ത്തിക മാധവ് (സദ്ഗുരു പബ്ലിക് സ്‌കൂള്‍), എം. ദേവ്‌ന (ബേക്കല്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍) എന്നിവരും ചിത്രരചന യു.പി.വിഭാഗത്തില്‍ കെ. ആനന്ദകൃഷ്ണന്‍ (ബെല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്), ഫെലിറ്റ് എലിസ ജീമോന്‍ (രാജപുരം ഹോളി ഫാമിലി സ്‌കൂള്‍), പി.വേദ (പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍) എന്നിവരും ചിത്രരചന ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആര്‍.എം. ശിവഗംഗ (കക്കാട്ട് ജി.എച്ച്.എസ്.എസ്), വിഷ്ണുലാല്‍ വിജയന്‍ (ഉദുമ ജി.എച്ച്.എസ്.എസ്), സാരംഗ് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള ഉപഹാരവും മെമന്റോയും ജില്ലാ കലക്ടറില്‍നിന്ന് ഏറ്റുവാങ്ങി.
ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗം പ്രസംഗ മത്സരത്തില്‍ ആര്യ നാരായണന്‍ (പെരിയ ജവഹര്‍ നവോദയ വിദ്യാലയ), അഭിനവ് (എടനീര്‍ എച്ച്.എച്ച്.എസ്.ഐ.ബി.എസ് എച്ച്.എസ്.എസ്), അശ്വിനി അശോക് (നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള ഉപഹാരവും മെമന്റോയും സ്വീകരിച്ചു.

Related Articles
Next Story
Share it