പ്രൊഫ. പി.കെ ശേഷാദ്രിക്ക് നാടകം കൊണ്ട് സ്മരണാഞ്ജലി; 14ന് ടൗണ്‍ ഹാളില്‍ 'ഗെയിം ഓഫ് ചെസ്സ്' അരങ്ങേറും

കാസര്‍കോട്: കണ്ണുകളിലും ഭാവങ്ങളിലും നിറയെ ഷേക്‌സിപിയര്‍ നാടകങ്ങളിലെ നിരവധി കഥാപാത്രങ്ങള്‍ തുടിച്ചുനിന്നിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിക്ക് നാടകം കൊണ്ട് അഞ്ജലി അര്‍പ്പിക്കാന്‍ ഒരുങ്ങി ശിഷ്യഗണങ്ങള്‍. കാസര്‍കോട് ഗവ. കോളേജിലെ എക്കാലത്തെയും മികച്ച അധ്യാപകരില്‍ ഒരാളായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ 16-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് 'ശേഷാദ്രിയന്‍സ്' എന്ന പേരില്‍ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്. ഈ മാസം 14ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പുലിക്കുന്നിലെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഉദ്യോഗതലങ്ങളിലടക്കം വ്യാപിച്ച് […]

കാസര്‍കോട്: കണ്ണുകളിലും ഭാവങ്ങളിലും നിറയെ ഷേക്‌സിപിയര്‍ നാടകങ്ങളിലെ നിരവധി കഥാപാത്രങ്ങള്‍ തുടിച്ചുനിന്നിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിക്ക് നാടകം കൊണ്ട് അഞ്ജലി അര്‍പ്പിക്കാന്‍ ഒരുങ്ങി ശിഷ്യഗണങ്ങള്‍. കാസര്‍കോട് ഗവ. കോളേജിലെ എക്കാലത്തെയും മികച്ച അധ്യാപകരില്‍ ഒരാളായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ 16-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് 'ശേഷാദ്രിയന്‍സ്' എന്ന പേരില്‍ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്. ഈ മാസം 14ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പുലിക്കുന്നിലെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഉദ്യോഗതലങ്ങളിലടക്കം വ്യാപിച്ച് കിടക്കുന്ന ശിഷ്യഗണങ്ങളുടെ സംഗമം കൂടിയായി ചടങ്ങ് മാറും.
1983ല്‍ പ്രൊഫ. പി.കെ ശേഷാദ്രിയുടെയും പ്രൊഫ. സി. താരനാഥിന്റെയും സംവിധാനത്തില്‍ കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച്, തൃശൂരില്‍ നടന്ന കോഴിക്കോട് യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട ഗെയിം ഓഫ് ചെസ്സ് എന്ന നാടകമാണ് പ്രിയ അധ്യാപകനോടുള്ള സ്മരണയ്ക്കായി പുനരാവിഷ്‌ക്കരിക്കുന്നത്. അന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ടി.എ ഇബ്രാഹിം അടക്കമുള്ളവര്‍ പ്രധാന വേഷങ്ങളിലെത്തും. നാടകത്തിന് മുന്നോടിയായി അനുസ്മരണ സംഗമവും ശേഷാദ്രി മാഷെ കുറിച്ചുള്ള, അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാവും. നാടകാവതരണത്തിന് ശേഷം ഗാനമേളയും അരങ്ങേറും.

Related Articles
Next Story
Share it