ബേക്കൂരില്‍ ചൂതാട്ട സംഘത്തിന്റെ വിളയാട്ടം; യുവാവിനെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു

ബന്തിയോട്: ബേക്കൂരില്‍ ചൂതാട്ടസംഘത്തിന്റെ വിളയാട്ടം. നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് യുവാവിനെ വളഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കുബണൂര്‍ ദിനാര്‍പഞ്ചത്തെ സുനിലിനെ(33)യാണ് മര്‍ദ്ദിച്ചത്. സുനിലിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി നാലംഗ നായാട്ട് സംഘം കുബണൂരില്‍ പന്നിയെ പിടികൂടാന്‍ എത്തിയിരുന്നു. ഈ സമയം കുന്നിന്റെ മുകളില്‍ ഒരു സംഘം ചീട്ട് കളിക്കുകയായിരുന്നു.നായാട്ട് സംഘം തലയില്‍ കെട്ടിയ ടോര്‍ച്ചിന്റെ വെളിച്ചം ചൂതാട്ട സംഘത്തിന്റെ മുഖത്ത് പതിക്കുകയും പൊലീസ് എത്തിയതെന്ന് കരുതി സംഘം നാല് ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് പൊലീസ് […]

ബന്തിയോട്: ബേക്കൂരില്‍ ചൂതാട്ടസംഘത്തിന്റെ വിളയാട്ടം. നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് യുവാവിനെ വളഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കുബണൂര്‍ ദിനാര്‍പഞ്ചത്തെ സുനിലിനെ(33)യാണ് മര്‍ദ്ദിച്ചത്. സുനിലിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി നാലംഗ നായാട്ട് സംഘം കുബണൂരില്‍ പന്നിയെ പിടികൂടാന്‍ എത്തിയിരുന്നു. ഈ സമയം കുന്നിന്റെ മുകളില്‍ ഒരു സംഘം ചീട്ട് കളിക്കുകയായിരുന്നു.
നായാട്ട് സംഘം തലയില്‍ കെട്ടിയ ടോര്‍ച്ചിന്റെ വെളിച്ചം ചൂതാട്ട സംഘത്തിന്റെ മുഖത്ത് പതിക്കുകയും പൊലീസ് എത്തിയതെന്ന് കരുതി സംഘം നാല് ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് പൊലീസ് അല്ലെന്ന് മനസിലാക്കിയ ഇരുപതോളം വരുന്ന ചൂതാട്ടസംഘം നായാട്ട് സംഘത്തെ മര്‍ദ്ദിക്കുകയും ടോര്‍ച്ചും മറ്റും തകര്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെ ബൈക്കില്‍ കുബണൂരിലെത്തിയ സുനിലിനെ ഒരു സംഘം നീയല്ലേടാ നായാട്ട് സംഘത്തെ കൊണ്ടു വന്നതെന്ന് പറഞ്ഞ് ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും സംഘത്തിലെ ഒരാള്‍ വടി കൊണ്ടു തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി സംഘം ചേര്‍ന്നവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. ആദ്യം കുബണൂരിലെ ഒരു പറമ്പില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടി ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. ഈ വിവരമറിഞ്ഞ പൊലീസ് പറമ്പിന്റെ ഉടമക്ക് താക്കീത് നല്‍കി. പരിശോധന കര്‍ശനമാക്കിയതോടെ സംഘം തൊട്ടടുത്ത ഒരു വീടിന്റെ മുന്‍ വശത്ത് തകിട് ഷീറ്റ് നിര്‍മ്മിച്ചാണ് ചൂതാട്ടം നടത്തുന്നത്. രണ്ട് ക്യാപ്റ്റന്മാരുടെ നേതൃത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ വീട് കേന്ദ്രീകരിച്ച് ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിലും രാത്രി ഏഴ് മണി മുതല്‍ കുന്നിന്റെ മുകളില്‍ മറ്റൊരു ക്യാപ്റ്റന്റെ നേതൃത്വത്തിലും ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിക്കുന്നു. തൊക്കോട്, തലപ്പാടി, ഉപ്പള എന്നിവിടങ്ങളില്‍ ദിവസം 15ല്‍ പരം കാറുകളില്‍ എത്തുന്ന സംഘം ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടമാണ് നടത്തുന്നത്. പണം നഷ്ടപ്പെട്ടവരും നടത്തിപ്പുകാരും തമ്മിലുള്ള കലഹം പതിവാണ്. പകല്‍ സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചൂതാട്ടകേന്ദ്രത്തിലേക്ക് എത്തുന്ന സംഘത്തില്‍പെട്ട ചിലര്‍ മദ്യ വില്‍പ്പന നടത്തുന്നുണ്ട്. മദ്യ കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നത് കാരണം സമീപത്തെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്.

Related Articles
Next Story
Share it