ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെ.എ ഗഫൂറിന്റെ മകന് ഗമല്‍ റിയാസ് (53) അന്തരിച്ചു. മൂന്ന് വര്‍ഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ റിയാസ് ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേ പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. ചെര്‍ക്കളം പൊടിപ്പളളം ബിലാല്‍ മസ്ജിദിന് സമീപം ബംബ്രാണിനഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്. മകള്‍: നേഹഗമല്.