എന്തിനാണ് എപ്പോഴും നല്ല സിനിമകള്‍ മാത്രം ചെയ്യുന്നത്? ഇടയ്ക്ക് ഞങ്ങളെ പോലെ മോശം സിനിമയും ചെയ്തുകൂടെ? ഫഹദ് ഫാസിലിന്റെ ജോജിയെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് സിനിമകളെ പരിഹസിച്ച് ബോളിവുഡ് താരം ഗജ്രാജ് റാവു

മുംബൈ: ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് താരം ഗജ്രാജ് റാവു. എപ്പോഴും എന്തിനാണ് നല്ല സിനിമകള്‍ മാത്രം ചെയ്യുന്നതെന്നും വല്ലപ്പോഴും ഞങ്ങളെ പോലെ മോശം ചിത്രവും ചെയ്തു കൂടെയെന്നുമാണ് ഗജ്രാജ് റാവുവിന്റെ പ്രതികരണം. ബോളിവുഡ് സിനിമകളെ പരിഹസിച്ചാണ് റാവു രംഗത്തെത്തിയത്. വല്ലപ്പോഴും മറ്റ് ഭാഷകളില്‍ നിന്നോ അല്ലെങ്കില്‍ ഞങ്ങളുടെ ബോളിവുഡില്‍ നിന്നോ കുറച്ചു മോശം സിനിമകള്‍ ഉണ്ടാക്കാന്‍ കൂടി നിങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഗജ്രാജ് റാവു […]

മുംബൈ: ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് താരം ഗജ്രാജ് റാവു. എപ്പോഴും എന്തിനാണ് നല്ല സിനിമകള്‍ മാത്രം ചെയ്യുന്നതെന്നും വല്ലപ്പോഴും ഞങ്ങളെ പോലെ മോശം ചിത്രവും ചെയ്തു കൂടെയെന്നുമാണ് ഗജ്രാജ് റാവുവിന്റെ പ്രതികരണം. ബോളിവുഡ് സിനിമകളെ പരിഹസിച്ചാണ് റാവു രംഗത്തെത്തിയത്.

വല്ലപ്പോഴും മറ്റ് ഭാഷകളില്‍ നിന്നോ അല്ലെങ്കില്‍ ഞങ്ങളുടെ ബോളിവുഡില്‍ നിന്നോ കുറച്ചു മോശം സിനിമകള്‍ ഉണ്ടാക്കാന്‍ കൂടി നിങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഗജ്രാജ് റാവു ഇന്‍സ്റ്റാഗ്രാമില്‍ ജോജിയുടെ ടീസര്‍ പങ്കുവെച്ച് പരിഹാസിച്ചു. മാര്‍ക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നും എന്തുകൊണ്ടാണ് ഗുണമില്ലാത്ത റീമേക്ക് സിനിമകള്‍ ചെയ്യാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു. പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു തമാശയായി പറഞ്ഞിരിക്കുന്നത്.

ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കട്ടെയെന്നും, കോവിഡ് ഒഴിഞ്ഞുള്ള കാലത്ത് നിങ്ങളുടെ സിനിമയുടെ ഫസ്റ്റ് ഡേ ഷോക്കായി താന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ഗജ്രാജ് റാവു പറഞ്ഞു. ഏപ്രില്‍ ഏഴിനായിരുന്നു ജോജി ആമസോണില്‍ റിലീസ് ചെയ്തത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നതിനിടയിലാണ് ബോളിവുഡ് നടന്‍ സിനിമയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്.

Related Articles
Next Story
Share it