ഗഡിനാട് രത്‌ന അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദുബായ്: ഗഡിനാട് സാഹിത്യ സംസ്‌കൃതി അക്കാദമിയുടെ യു.എ.ഇ ഘടകം ഏര്‍പ്പെടുത്തിയ 'ഗഡിനാട് രത്ന' അവാര്‍ഡുകള്‍ വിവധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഷ്‌റഫ് കര്‍ള, ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളിക, മുഹമ്മദ് ആസിഫ് മേല്‍പറമ്പ്, സലാം ചേവാര്‍ എന്നിവര്‍ക്ക് ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ദുബായ് അല്‍ ഖിസൈസിലെ വുഡ്‌ലീന്‍ പാര്‍ക്ക് സ്‌കൂളില്‍ നടന്ന ചടങ്ങ് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹോറാട്ടി ഉദ്ഘാടനം ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. അനുമന്തയ്യ മുഖ്യാതിഥിയായിരുന്നു. […]

ദുബായ്: ഗഡിനാട് സാഹിത്യ സംസ്‌കൃതി അക്കാദമിയുടെ യു.എ.ഇ ഘടകം ഏര്‍പ്പെടുത്തിയ 'ഗഡിനാട് രത്ന' അവാര്‍ഡുകള്‍ വിവധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഷ്‌റഫ് കര്‍ള, ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളിക, മുഹമ്മദ് ആസിഫ് മേല്‍പറമ്പ്, സലാം ചേവാര്‍ എന്നിവര്‍ക്ക് ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ദുബായ് അല്‍ ഖിസൈസിലെ വുഡ്‌ലീന്‍ പാര്‍ക്ക് സ്‌കൂളില്‍ നടന്ന ചടങ്ങ് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹോറാട്ടി ഉദ്ഘാടനം ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. അനുമന്തയ്യ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കണ്ണഡിഗാസ് യു.എ.ഇ ഘടകം പ്രസിഡണ്ട് സര്‍വ്വത്തം ഷെട്ടി അധ്യക്ഷത വഹിച്ചു.
എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ്, അബ്ദുല്ല മതിമൂല, എ. ആയിഷ പെര്‍ള, എ.ആര്‍. സുബയ്യകട്ട, സെഡ്. എ കയ്യാര്‍, ഗഫൂര്‍ എരിയാല്‍ സംസാരിച്ചു. അഡ്വ. ഇബ്രാഹിം ഖലീല്‍ സ്വാഗതതം പറഞ്ഞു. നിരവധി പ്രമുഖ വ്യക്തികള്‍ക്ക് ചടങ്ങില്‍ അനുമോദനം നല്‍കി. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ തനത് കലാരൂപങ്ങളും അരങ്ങേറി. ബാവ ബജൂരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it