മുട്ടത്ത് നിന്ന് കൊളുത്തിയ വിദ്യാഭ്യാസ ദീപം നാലിടങ്ങളില്‍ പ്രകാശഗോപുരമായി; ഡോ. ഫക്രുദ്ദീന്‍ കുനിലിന് ഗഡിനാട് പ്രശസ്തി പുരസ്‌കാരം
ദുബായ്: ദുബായിലെ ജം പ്രൈവറ്റ് സ്‌കൂളില്‍ നടന്ന ദുബായ് ഗഡിനാട് ഉത്സവിന്റെ 50-ാം വാര്‍ഷിക പരിപാടിയില്‍ കുനില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനിലിനെ ഗഡിനാട് പ്രശസ്തി പുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി 35 വര്‍ഷം മുമ്പ് ഷിറിയ മുട്ടത്ത് കുനില്‍ സ്‌കൂള്‍ സ്ഥാപിച്ച് അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് ഗഡിനാട് പ്രശസ്തി പുരസ്‌കാരം നല്‍കിയത്. സി.ബി.എസ്.ഇ സിലബസില്‍ എല്‍.കെ.ജി മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ച് മികച്ച വിദ്യാഭ്യാസം നല്‍കുക വഴി […]

ദുബായ്: ദുബായിലെ ജം പ്രൈവറ്റ് സ്‌കൂളില്‍ നടന്ന ദുബായ് ഗഡിനാട് ഉത്സവിന്റെ 50-ാം വാര്‍ഷിക പരിപാടിയില്‍ കുനില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനിലിനെ ഗഡിനാട് പ്രശസ്തി പുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി 35 വര്‍ഷം മുമ്പ് ഷിറിയ മുട്ടത്ത് കുനില്‍ സ്‌കൂള്‍ സ്ഥാപിച്ച് അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് ഗഡിനാട് പ്രശസ്തി പുരസ്‌കാരം നല്‍കിയത്. സി.ബി.എസ്.ഇ സിലബസില്‍ എല്‍.കെ.ജി മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ച് മികച്ച വിദ്യാഭ്യാസം നല്‍കുക വഴി അദ്ദേഹം നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഷിറിയ മുട്ടത്തിന് പിന്നാലെ ബദിയടുക്ക വില്ലേജിലും എല്‍.കെ.ജി മുതല്‍ 10 വരെയുള്ള ക്ലാസുകളുമായി സ്‌കൂളിന് തുടക്കം കുറിച്ച ഫക്രുദ്ദീന്‍ കുനില്‍ നാട്ടുകാരുടെ ആവശ്യപ്രകാരം കര്‍ണാടകയിലെ നാട്ടക്കല്ലിലും തുമ്പയിലും പൂര്‍ണതോതിലുള്ള സ്‌കൂള്‍ ആരംഭിച്ചു. വലിയ വികസനവും വിദ്യാഭ്യാസവും എത്താത്ത ഇടങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിച്ച് അവിടെങ്ങളില്‍ വിദ്യയുടെ പ്രകാശഗോപുരം പണിയുന്ന ഫക്രുദ്ദീന്‍ കുനില്‍ ഏറ്റെടുത്ത് നടത്തുന്നത് വലിയ ദൗത്യമാണെന്നും ദുബായ് ഗഡിനാട് ഉത്സവ് സംഘാടക സമിതി വിലയിരുത്തി. നാല് സ്‌കൂളുകളിലുമായി 7,500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നാലിടത്തും നൂറുമേനി വിജയം കൊയ്താണ് കുനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജൈത്രയാത്ര. അധ്യാപകരും ഓഫീസ് നിര്‍വഹണ ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം 600 ഓളം പേരാണ് നാല് സ്‌കൂളുകളിലുമായി ജോലി ചെയ്യുന്നത്. 125 ഓളം സ്‌കൂള്‍ വാനുകള്‍ സേവനത്തിനുണ്ട്. കുനില്‍ ഗ്രൂപ്പിന് കീഴില്‍ ബി.എ, ബികോം, ബി.എസ്.സി, ബി.സി.എ, ബി.ബി.എ, ഡിഗ്രി കോഴ്‌സുകള്‍ താമസിയാതെ ആരംഭിക്കാനായി സര്‍ക്കാറിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡോ. ഫക്രുദ്ദീന്‍ കുനില്‍ പറഞ്ഞു.