സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

മനാമ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ ആഭ്യന്തര വിമാനയാത്ര അനുവദിക്കുകയുള്ളൂവെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സെപ്തംബര്‍ ഒന്നു മുതലാണിത്. നിലവില്‍ ഇടവിട്ട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. അടുത്ത മാസം മുതല്‍ ഇത് ഒഴിവാക്കി മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും. യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് നടത്തിയവരാണെന്ന് എയര്‍ലൈന്‍സുകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. അതേസമയം 12 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ […]

മനാമ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ ആഭ്യന്തര വിമാനയാത്ര അനുവദിക്കുകയുള്ളൂവെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സെപ്തംബര്‍ ഒന്നു മുതലാണിത്.

നിലവില്‍ ഇടവിട്ട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. അടുത്ത മാസം മുതല്‍ ഇത് ഒഴിവാക്കി മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും. യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് നടത്തിയവരാണെന്ന് എയര്‍ലൈന്‍സുകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം 12 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. അതുപോലെ ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പറ്റാത്തവരെയും നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, മാസ്‌ക് ഉള്‍പ്പെടെ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Related Articles
Next Story
Share it