ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ തുടര്‍ അന്വേഷണം വഴിമുട്ടി, മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവുമില്ല; പണം നഷ്ടമായവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി ആവര്‍ത്തിച്ചു
കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ തുടര്‍ അന്വേഷണം വഴിമുട്ടുകയും മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പണം നഷ്ടമായവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി ആവര്‍ത്തിച്ചു. വി.കെ.ടി ഷബീറലി പടന്ന, ടി. നസീര്‍ തൃക്കരിപ്പൂര്‍, കെ.കെ സൈനുദ്ദീന്‍, എന്‍.സി ഹംസ എടച്ചാക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപകര്‍ മുഖ്യമന്ത്രിയെ കണ്ടത്. കേസിന്റെ തുടര്‍ അന്വേഷണം വഴിമുട്ടിയതിലുള്ള ആശങ്ക നിക്ഷേപകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഈ കേസില്‍ തുടര്‍ നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് ഉറപ്പ് […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ തുടര്‍ അന്വേഷണം വഴിമുട്ടുകയും മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പണം നഷ്ടമായവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി ആവര്‍ത്തിച്ചു. വി.കെ.ടി ഷബീറലി പടന്ന, ടി. നസീര്‍ തൃക്കരിപ്പൂര്‍, കെ.കെ സൈനുദ്ദീന്‍, എന്‍.സി ഹംസ എടച്ചാക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപകര്‍ മുഖ്യമന്ത്രിയെ കണ്ടത്. കേസിന്റെ തുടര്‍ അന്വേഷണം വഴിമുട്ടിയതിലുള്ള ആശങ്ക നിക്ഷേപകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഈ കേസില്‍ തുടര്‍ നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. മാസങ്ങളായി പൂക്കോയ തങ്ങള്‍ ഒളിവില്‍ തന്നെയാണ്. ഇദ്ദേഹം എവിടെയുണ്ടെന്നതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഒരു വിവരവും കിട്ടിയിട്ടില്ല. പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടാനുള്ള തുകകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ. കേസിലെ രണ്ടാം പ്രതിയായ എം.സി ഖമറുദ്ദീന്‍ റിമാണ്ടില്‍ കഴിഞ്ഞതിന് ശേഷം ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഫാഷന്‍ഗോള്‍ഡിന്റെ ചെയര്‍മാനായതിന്റെ പേരിലാണ് ഖമറുദ്ദീന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. നിക്ഷേപപതട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ പൂക്കോയ തങ്ങളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫാഷന്‍ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നത് പൂക്കോയ തങ്ങളാണ്. അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കണമെങ്കില്‍ പൂക്കോയ തങ്ങളുടെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം പറയുന്നത്.