സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയായെന്ന് റിപോര്‍ട്ട്; കള്ളപ്പണ നിക്ഷേപം കൂടിയെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം കൂടിയതായി റിപോര്‍ട്ട്. 20,700 കോടിയാണ് നിലവിലെ നിക്ഷേപമെന്നാണ് റിപോര്‍ട്ട്. അതേസമയം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കൂടിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇന്ത്യാക്കാര്‍ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ നോട്ട് നിരോധനമേര്‍പ്പെടുത്തിയ ഒന്നാം മോദി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ റിപോര്‍ട്ട്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് റിപോര്‍ട്ട് തള്ളിയത്. ഇത് ഇന്ത്യാക്കാരുടെ കള്ളപ്പണം അല്ലെന്നും ഇടപാടുകാരുടെ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍ എന്നിങ്ങനെ […]

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം കൂടിയതായി റിപോര്‍ട്ട്. 20,700 കോടിയാണ് നിലവിലെ നിക്ഷേപമെന്നാണ് റിപോര്‍ട്ട്. അതേസമയം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കൂടിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇന്ത്യാക്കാര്‍ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ നോട്ട് നിരോധനമേര്‍പ്പെടുത്തിയ ഒന്നാം മോദി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ റിപോര്‍ട്ട്.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് റിപോര്‍ട്ട് തള്ളിയത്. ഇത് ഇന്ത്യാക്കാരുടെ കള്ളപ്പണം അല്ലെന്നും ഇടപാടുകാരുടെ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍ എന്നിങ്ങനെ വിവിധ സാമ്പത്തിക ഉപകരണങ്ങളില്‍ നിന്നുള്ളതാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കള്ളപ്പണ നിക്ഷേപം 2019 മുതല്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിനെ വഞ്ചിച്ചുള്ള നിക്ഷേപം 2019 അവസാനത്തോടെ നേരെ പകുതിയായെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2019 ലും 2020 ലും രണ്ട് രാജ്യങ്ങളും തമ്മില്‍ അതാത് രാജ്യത്ത് താമസിക്കുന്ന ഓരോ രാജ്യക്കാരുടേതായി നല്‍കുന്ന വിവരങ്ങളില്‍ അക്കൗണ്ടുകളുടെ വിവരവും ഉണ്ടെന്നും അതുകൊണ്ടു തന്നെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്കിലെ അപ്രഖ്യാപിത വരുമാനങ്ങളുടെ നിരക്ക് ഉയരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്രം പറയുന്നു.

കഴിഞ്ഞ ദിവസമാണ് സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാരുടെ നിക്ഷേപത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. 13 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ നിക്ഷേപമാണ് ഇതെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. 2020ല്‍ സെക്യൂരിറ്റികള്‍ പോലെയുള്ള സാമ്പത്തിക ഉപകരണങ്ങളുടെ ഭാഗമായി ഇന്ത്യാക്കാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം സ്വിസ് ബാങ്കുകളില്‍ 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കസ്റ്റമേഴ്സ് ഡെപ്പോസിറ്റ് കുറഞ്ഞെന്നും ഇന്ത്യക്കാരുടെ സമാഹരിക്കപ്പെട്ട ഫണ്ടുകള്‍ കൂടിയെന്നുമായിരുന്നു സ്വിറ്റ്സര്‍ലാന്റിലെ സെന്‍ട്രല്‍ബാങ്കിന്റെ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2019 ല്‍ ഉണ്ടായിരുന്ന 899 ദശലക്ഷം സ്വിസ് ഫ്രാങ്കില്‍ നിന്നുമാണ് കൂടിയതെന്നും പറഞ്ഞിരുന്നു. രണ്ടുവര്‍മായി കുറയാനുള്ള ട്രെന്റ് കാട്ടുന്നുണ്ടെങ്കിലും 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപമായിരുന്നു ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്ത്യാക്കാരുടെ ഫണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും സ്വിസ് അതോറിറ്റിയോട് കേന്ദ്രം തേടിയിട്ടുണ്ട്. കൂട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ നില കൂടാനും കുറയാനും ഉണ്ടായ കാരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും ചോദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it