എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം: കലക്ടറേറ്റ്, വില്ലേജ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമായിബന്ധപ്പെട്ട് എല്ലാ താലൂക്ക് ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായി. കലക്ടറേറ്റിലെ ജീവനക്കാരും ഞായറാഴ്ച ഹാജരായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായത്തിന്‍ മേലുള്ള അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ സ്വീകരിച്ചു വരുന്നത്. ജൂലൈ രണ്ടുവരെ 3308 പേര്‍ക്കായി 140,56,00,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിച്ച എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം ചെയ്യുന്നതാണെന്ന് […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമായിബന്ധപ്പെട്ട് എല്ലാ താലൂക്ക് ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായി. കലക്ടറേറ്റിലെ ജീവനക്കാരും ഞായറാഴ്ച ഹാജരായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായത്തിന്‍ മേലുള്ള അപേക്ഷകളില്‍ നടപടി സ്വീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ സ്വീകരിച്ചു വരുന്നത്.
ജൂലൈ രണ്ടുവരെ 3308 പേര്‍ക്കായി 140,56,00,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിച്ച എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. പുരോഗതികള്‍ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ജെറോമിക്ക് ജോര്‍ജ് സെല്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ ഇനിയും അപേക്ഷ നല്‍കാത്ത ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട് ഒ.പി. നമ്പര്‍ ലഭ്യമായ ദുരിത ബാധിതര്‍ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അവകാശികള്‍ മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഒഫീസുകളില്‍ നിന്നും അറിയാവുന്നതാണ്.

Related Articles
Next Story
Share it