തൃക്കരിപ്പൂരില്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവര്‍ന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും സമീപപ്രദേശങ്ങളിലും വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നു. കഴിഞ്ഞ ദിവസം വടക്കെ കൊവ്വലിലെ മൂന്ന് വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷണം പോയി. ലോക്ഡൗണിന് മുമ്പ് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് കേന്ദ്രത്തിലും പരിസരത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടിലെ ഏതാനും യുവാക്കള്‍ സംഘടിക്കുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇന്ധന മോഷ്ടാക്കള്‍ ഈ ഭാഗത്തുനിന്നും ഉള്‍വലിഞ്ഞു. ഇപ്പോള്‍ വടക്കെ കൊവ്വല്‍ കേന്ദ്രീകരിച്ചാണ് ഈ […]

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും സമീപപ്രദേശങ്ങളിലും വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം കവരുന്നു. കഴിഞ്ഞ ദിവസം വടക്കെ കൊവ്വലിലെ മൂന്ന് വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷണം പോയി.

ലോക്ഡൗണിന് മുമ്പ് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് കേന്ദ്രത്തിലും പരിസരത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടിലെ ഏതാനും യുവാക്കള്‍ സംഘടിക്കുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇന്ധന മോഷ്ടാക്കള്‍ ഈ ഭാഗത്തുനിന്നും ഉള്‍വലിഞ്ഞു. ഇപ്പോള്‍ വടക്കെ കൊവ്വല്‍ കേന്ദ്രീകരിച്ചാണ് ഈ നസംഘത്തിന്റെ പ്രവര്‍ത്തനം.

Fuel was stolen from vehicles in front of houses

Related Articles
Next Story
Share it