രാജ്യത്ത് ഡീസല്‍ വിലയും സെഞ്ചുറിയിലേക്ക്; 99 കടന്നു; പെട്രോള്‍ 107*

ജയ്പൂര്‍: രാജ്യത്ത് ഇന്ധന വില കുതിപ്പ് തുടരുന്നു. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ചുറിക്കരികിലെത്തി. രാജസ്ഥാനില്‍ ഡീസല്‍ വില 99.50 രൂപയിലെത്തി. രാജസ്ഥാനിലെ ഗംഗാനഗറിലാണ് ചരിത്രത്തിലെ റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ബുധനാഴ്ച വില വര്‍ധിപ്പിച്ചതോടെയാണ് ഇവിടെ ഡീസല്‍ വില 100ലേക്ക് അടുത്തത്. ബുധനാഴ്ചത്തെ വില വര്‍ധനയോടെ 37 ദിവസത്തിനിടെ 21ാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 106.64 രൂപയാണ് ഇവിടെ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില […]

ജയ്പൂര്‍: രാജ്യത്ത് ഇന്ധന വില കുതിപ്പ് തുടരുന്നു. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ചുറിക്കരികിലെത്തി. രാജസ്ഥാനില്‍ ഡീസല്‍ വില 99.50 രൂപയിലെത്തി. രാജസ്ഥാനിലെ ഗംഗാനഗറിലാണ് ചരിത്രത്തിലെ റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ബുധനാഴ്ച വില വര്‍ധിപ്പിച്ചതോടെയാണ് ഇവിടെ ഡീസല്‍ വില 100ലേക്ക് അടുത്തത്. ബുധനാഴ്ചത്തെ വില വര്‍ധനയോടെ 37 ദിവസത്തിനിടെ 21ാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്.

ഒരു ലിറ്റര്‍ പെട്രോളിന് 106.64 രൂപയാണ് ഇവിടെ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച ഘട്ടങ്ങളില്‍ വില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. ഇന്ധന വില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അധിക നികുതികള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും വിവിധ നികുതികള്‍ അതിനനുസരിച്ച് വര്‍ധിപ്പിച്ച് രാജ്യത്ത് ഇന്ധന വില കുറയാതെ പിടിച്ചുനിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Related Articles
Next Story
Share it