രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി; പെട്രോള്‍ വില 90ന് അടുത്ത്

കൊച്ചി: രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇതോടെ കേരളത്തിലും തുടര്‍ച്ചയായ നാലാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുകയറി. വ്യാഴാഴ്ച പെട്രോളിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ പെട്രോള്‍ വില 90ന് അടുത്തെത്തി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89.93 രൂപയാണ്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.73 രൂപയും ഡീസലിന് 83.91 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ കടന്നിരിക്കുകയാണ്. കൊച്ചിയില്‍ പെട്രോള്‍ വില നിലവില്‍ 88.10 […]

കൊച്ചി: രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇതോടെ കേരളത്തിലും തുടര്‍ച്ചയായ നാലാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുകയറി. വ്യാഴാഴ്ച പെട്രോളിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ പെട്രോള്‍ വില 90ന് അടുത്തെത്തി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89.93 രൂപയാണ്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.73 രൂപയും ഡീസലിന് 83.91 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ കടന്നിരിക്കുകയാണ്. കൊച്ചിയില്‍ പെട്രോള്‍ വില നിലവില്‍ 88.10 രൂപയും ഡീസല്‍ വില 82.40 രൂപയുമാണ്. മിക്ക മെട്രോ നഗരങ്ങളിലും പെട്രോള്‍ വില 90ന് മുകളിലാണ്. വര്‍ധന തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെട്രോള്‍ വില 90ന് മുകളിലെത്തും. ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നു.

Related Articles
Next Story
Share it