പ്രതിഷേധം കത്തുന്നതിനിടയില്‍ ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് സാധാരണ പെട്രോളിന്റെ വില നൂറിലേക്ക് അടുത്തിരിക്കയാണ്. പ്രീമിയം പെട്രോളിന് ഒരാഴ്ച മുമ്പ് തന്നെ നൂറു രൂപ പിന്നിട്ടിരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. കാസര്‍കോട്ട് ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയാണ് കൂടിയത്. ഡീസലിന് 31 പൈസയും. കാസര്‍കോട്ട് 98.15രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് 93.45രൂപയായി ഉയര്‍ന്നിട്ടുണ്ട്. പ്രീമിയം പെട്രോളിന്റെ വില 101.53 രൂപയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് […]

തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് സാധാരണ പെട്രോളിന്റെ വില നൂറിലേക്ക് അടുത്തിരിക്കയാണ്. പ്രീമിയം പെട്രോളിന് ഒരാഴ്ച മുമ്പ് തന്നെ നൂറു രൂപ പിന്നിട്ടിരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.
കാസര്‍കോട്ട് ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയാണ് കൂടിയത്. ഡീസലിന് 31 പൈസയും. കാസര്‍കോട്ട് 98.15രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.
ഡീസലിന് 93.45രൂപയായി ഉയര്‍ന്നിട്ടുണ്ട്. പ്രീമിയം പെട്രോളിന്റെ വില 101.53 രൂപയിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപ. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോള്‍ 97.15 രൂപയും ഡീസല്‍ 92.52 രൂപയുമാണ് വില.
പെട്രോള്‍ വില വര്‍ധനവിനെതിരെ കേന്ദ്രത്തിലെ ഭരണകക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികളും സംഘടനകളും കടുത്ത സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പുറമെ മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെയും പൊതുജനകൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സമരങ്ങള്‍ നടക്കുകയാണ്. ഇതിനിടിയിലാണ് ഒരു പ്രതിഷേധവും വകവെക്കാതെ ഇന്ധനവില ദിനേനയെന്നോണം കൂടിക്കൊണ്ടിരിക്കുന്നത്.

Related Articles
Next Story
Share it