കോവിഡിനിടെ മുടക്കമില്ലാതെ ഇന്ധനവില വര്‍ധനവ് തുടരുന്നു; പെട്രോള്‍ സെഞ്ചുറിയിലേക്ക്, ഡീസല്‍ 90 രൂപയിലെത്തി

മുംബൈ: രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുമ്പോള്‍ മുടക്കമില്ലാതെ ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.86 രൂപയും, ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില. കേരളത്തില്‍ പെട്രോളിന് 26 പൈസയും, ഡീസലിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും, ഡീസലിന് 88.25 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും, ഡീസലിന് 86.48 രൂപയുമാണ് പുതിയ വില. ദിവസവും കൂടിക്കൊണ്ടിരുന്ന ഇന്ധന വില വര്‍ദ്ധനവ് അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിര്‍ത്തി […]

മുംബൈ: രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുമ്പോള്‍ മുടക്കമില്ലാതെ ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.86 രൂപയും, ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില. കേരളത്തില്‍ പെട്രോളിന് 26 പൈസയും, ഡീസലിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും, ഡീസലിന് 88.25 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും, ഡീസലിന് 86.48 രൂപയുമാണ് പുതിയ വില.

ദിവസവും കൂടിക്കൊണ്ടിരുന്ന ഇന്ധന വില വര്‍ദ്ധനവ് അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കാര്യം കഴിഞ്ഞതോടെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധനവിന് സമ്മതം നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് രണ്ടിനു ശേഷം അഞ്ച് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

Related Articles
Next Story
Share it