ഇന്ധന വിലവര്‍ധന: നികുതി തുകയ്ക്ക് പലവ്യജ്ഞന കിറ്റ് നല്‍കി പ്രവാസി കോണ്‍ഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം

കാസര്‍കോട്: അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം. ഇന്ധന നികുതിയ്ക്ക് തുല്യമായ തുകയ്ക്ക് പലവ്യജ്ഞന കിറ്റ് നല്‍കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള പമ്പില്‍ ഡീസലടിക്കാനെത്തിയ ഓട്ടോ തൊഴിലാളികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്ത് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ ദുരിതം വിതച്ച ജീവിതങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവര്‍ത്തിക്കുന്നതെന്ന് ഹക്കീം കുന്നില്‍ പറഞ്ഞു. […]

കാസര്‍കോട്: അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം. ഇന്ധന നികുതിയ്ക്ക് തുല്യമായ തുകയ്ക്ക് പലവ്യജ്ഞന കിറ്റ് നല്‍കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള പമ്പില്‍ ഡീസലടിക്കാനെത്തിയ ഓട്ടോ തൊഴിലാളികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്ത് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ ദുരിതം വിതച്ച ജീവിതങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവര്‍ത്തിക്കുന്നതെന്ന് ഹക്കീം കുന്നില്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെ. ഖാലിദ്, ജമീല അഹമ്മദ്, ഇസ്മായില്‍ ചിത്താരി, മുനീര്‍ കുംബ്ലെ സംസാരിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ഒ.വി സ്വാഗതവും റഫീഖ് ചൗക്കി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it