ഇന്ധന വില വര്‍ധനവ്; എന്‍.ജി.ഒ അസോസിയേഷന്‍ അടുപ്പ് കൂട്ടി സമരം നടത്തി

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ അടുപ്പ് കൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ച. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രവീണ്‍ വരയില്ലം അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി. ദാമോദരന്‍, എ. ജോസ് കുട്ടി, പി. വത്സല, ശശി കമ്പല്ലൂര്‍, എം. ശ്രീനിവാസന്‍, വി. ടി.പി. രാജേഷ്, ഗിരീഷ്, […]

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ അടുപ്പ് കൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ച. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രവീണ്‍ വരയില്ലം അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി. ദാമോദരന്‍, എ. ജോസ് കുട്ടി, പി. വത്സല, ശശി കമ്പല്ലൂര്‍, എം. ശ്രീനിവാസന്‍, വി. ടി.പി. രാജേഷ്, ഗിരീഷ്, രജനി, എ.ടി. ശശി, ജയ പ്രകാശ് ആചാര്യ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി രഘു ഇരിയണ്ണി സ്വാഗതവും മുഹമ്മദ് ശഫീഖ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it