കാസര്‍കോട്: പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങള്ക്ക് കേന്ദ്ര-കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കുക, മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന വാഹന ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ ആന്റ് എഞ്ചിനീറിങ്ങ് വര്‍ക്കേഴ്സ് യൂണിയന് (എസ്.ടി.യു.) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്തു. ഷരീഫ് കൊടവഞ്ചി അധ്യക്ഷ വഹിച്ചു. മൂസ ബി. ചെര്‍ക്കള, എ. അഹമ്മദ് ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, സുബൈര്‍ മാര, എസ്.എം. അബ്ദുല്റഹിമാന്, ഖലീല്‍ പടിഞ്ഞാര്‍, അഷ്റഫ് മുതലപ്പാറ, റഫീഖ് പള്ളത്തടുക്ക, ഖാദര്‍ മൊഗ്രാല്‍, കരീം മൂന്നാംാമൈല്, ഉമ്മര്‍ അപ്പോളോ, മൊയ്നുദ്ദീന് ചെമ്മനാട്, അബ്ദുല്‍ ഖാദര്‍ സിദ്ധ, കരീം മൈത്രി നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി ശംസീര്‍ തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.