ഇന്ധന വില വര്‍ദ്ധനവ്: പി.ഡി.പി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കാസര്‍കോട്: ദിനംപ്രതി രൂക്ഷമായ പാചകവാതക, ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു. വേറിട്ട സമരമാര്‍ഗ്ഗം എന്ന നിലയില്‍ അടുപ്പുകൂട്ടി സമരം ശ്രദ്ധേയമായി മാറി. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍ സമരം ഉദ്ഘാടനം ചെയ്തു. അജിത്കുമാര്‍ ആസാദ് അടുപ്പ് കൊളുത്തി. യൂനുസ് തളങ്കര, ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ, അബ്ദുള്ള ബദിയടുക്ക, ഖാലിദ് മഞ്ചത്തടുക്ക, സിദ്ദീഖ് മഞ്ചത്തടുക്ക, ഉസ്മാന്‍ ഉദുമ, ഇബ്രാഹിം കോളിയടുക്കം, […]

കാസര്‍കോട്: ദിനംപ്രതി രൂക്ഷമായ പാചകവാതക, ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു. വേറിട്ട സമരമാര്‍ഗ്ഗം എന്ന നിലയില്‍ അടുപ്പുകൂട്ടി സമരം ശ്രദ്ധേയമായി മാറി. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍ സമരം ഉദ്ഘാടനം ചെയ്തു. അജിത്കുമാര്‍ ആസാദ് അടുപ്പ് കൊളുത്തി. യൂനുസ് തളങ്കര, ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ, അബ്ദുള്ള ബദിയടുക്ക, ഖാലിദ് മഞ്ചത്തടുക്ക, സിദ്ദീഖ് മഞ്ചത്തടുക്ക, ഉസ്മാന്‍ ഉദുമ, ഇബ്രാഹിം കോളിയടുക്കം, എം.എ. കളത്തൂര്‍, മൂസ അടുക്കം, സിദ്ദീഖ്ബത്തൂല്‍, അഷ്‌റഫ് കുമ്പള, സി.എച്ച്. അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it