ഇന്ധന സെസ്: വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; സമര പ്രഖ്യാപന വാഹനജാഥ 21ന്

കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്കും പുതുതായി ഏര്‍പ്പെടുത്തുന്ന ഇന്ധന സെസിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് സെക്രട്ടറിയേറ്റ് മുന്നില്‍ ധര്‍ണ്ണ നടത്തും.ഹെല്‍ത്ത് കാര്‍ഡിന്റെ പേരിലുള്ള വ്യാപാരി പീഢനം അവസാനിപ്പിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന സെസ്സ് പിന്‍വലിക്കുക, 1600 രൂപയില്‍ നിന്ന് 1300 രൂപയിലേക്ക് വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ദേശീയപാത നിര്‍മ്മാണത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് അണ്ടര്‍ […]

കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്കും പുതുതായി ഏര്‍പ്പെടുത്തുന്ന ഇന്ധന സെസിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് സെക്രട്ടറിയേറ്റ് മുന്നില്‍ ധര്‍ണ്ണ നടത്തും.
ഹെല്‍ത്ത് കാര്‍ഡിന്റെ പേരിലുള്ള വ്യാപാരി പീഢനം അവസാനിപ്പിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന സെസ്സ് പിന്‍വലിക്കുക, 1600 രൂപയില്‍ നിന്ന് 1300 രൂപയിലേക്ക് വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ദേശീയപാത നിര്‍മ്മാണത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് അണ്ടര്‍ പാസ്സേജും ഓവര്‍ ബ്രിഡ്ജും നിര്‍മ്മിക്കുക, കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം അനുവദിക്കുക, ജി.എസ്.ടിയുടെ പേരിലുള്ള വ്യാപാരി പീഢനം അവസാനിപ്പിക്കുക, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് നയിക്കുന്ന സമര പ്രഖ്യാപന വാഹനജാഥ 21ന് രാവിലെ 9 മണിക്ക് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും. പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ യൂണിറ്റുകളിലെ സ്വീകരണത്തിന് ശേഷം പ്രചരണ ജാഥ 25ന് വൈകീട്ട് കാസര്‍കോട് സമാപിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, ടി.എ.അന്‍വര്‍ സാദത്ത്, കെ. ദിനേശ്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ടി.എ. ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it