ഇന്ധന സെസ്: നിലനില്‍പ്പ് ഭീഷണിയില്‍ കാസര്‍കോട്ടെ പമ്പുടമകള്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപവീതം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടെ ഡീലര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഇപ്പോള്‍ തന്നെ കര്‍ണ്ണാടകയെക്കാളും കേരളത്തില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും അധികമാണ്. വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഡിസലിന് 10 രൂപയും പെട്രോളിന് എട്ടര രൂപയും അധിക വിലയാവും. കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണ്ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറക്കും. വര്‍ധിപ്പിച്ച സെസ്സിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപവീതം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടെ ഡീലര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഇപ്പോള്‍ തന്നെ കര്‍ണ്ണാടകയെക്കാളും കേരളത്തില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും അധികമാണ്. വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഡിസലിന് 10 രൂപയും പെട്രോളിന് എട്ടര രൂപയും അധിക വിലയാവും. കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണ്ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറക്കും. വര്‍ധിപ്പിച്ച സെസ്സിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി തുക ടാക്‌സിനത്തില്‍ സര്‍ക്കാറിന് നഷ്ടമുണ്ടാകും. നിലവിലുള്ള സാഹചര്യത്തില്‍ത്തന്നെ പല ഡീലര്‍മാരും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റാത്ത വിധത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. ആറുവരിപ്പാത നിര്‍മ്മാണം തുടങ്ങിയതോടെ ദേശീയപാതയോരത്തെ മിക്ക പമ്പുകളിലേക്കുമുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബയോ ഡീസല്‍ എന്ന പേരില്‍ വരുന്ന വ്യാജ ഉല്‍പന്നങ്ങള്‍ ഏജന്റുമാര്‍ വഴി ജില്ലയുടെ പല ഭാഗത്തും വില്‍ക്കപ്പെടുന്നു. വ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കമ്പനികള്‍ അനുവദിച്ച അനുമതി ദുരുപയോഗപ്പെടുത്തി ബ്രൗസര്‍ വണ്ടികള്‍ കവലകളില്‍ വെച്ച് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഡീസലടിക്കാന്‍ സര്‍ക്കാര്‍ അനുമതി വഴി നികുതിയിനത്തില്‍ നല്ലൊരു തുക കേരളത്തിന് നഷ്ടമാകുന്നു. കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാറിന്റെ വരുമാന നഷ്ടം കുറക്കാന്‍ ഡീസലിനും അന്നത്തെ സര്‍ക്കാര്‍ ഒരു രൂപ വീതം പെട്രോളിനും സെസ് ഏര്‍പ്പെടുത്തിയിരുന്നു. മദ്യനിരോധനം പിന്‍വലിച്ചെങ്കിലും പ്രസ്തുത സെസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലവര്‍ധനവ് ഡീലര്‍മാരെ മാത്രമല്ല ജനങ്ങളെ കൂടി കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കും. അതിനാല്‍ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ഡീലേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ മൂസ ബി, ചെര്‍ക്കള, എല്‍.എന്‍ പ്രഭു, മഞ്ചുനാഥ കാമത്ത്, രാധാകൃഷ്ണന്‍ എം, ലക്ഷ്മി നാരായണന്‍, മുരളി നായക് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it