ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍

നാഗ്പുര്‍: ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. നാഗ്പൂരിലെ കാമാത്തി പ്രദേശത്താണ് പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരി ഡോക്ടര്‍ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചത്. പഴങ്ങളും ഐസ്‌ക്രീമും വില്‍ക്കുന്ന ജോലിയായിരുന്നു ചൗധരിക്ക് ആദ്യം. പിന്നീട് ഇലക്ട്രീഷനായും ജോലി നോക്കിയിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പിനിറങ്ങിയത്. അഞ്ചുവര്‍ഷമായി ഓം നാരായണ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ചരിറ്റബ്ള്‍ ഡിസ്‌പെന്‍സറി ചൗധരി നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയായിരുന്നു ഇവിടെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ […]

നാഗ്പുര്‍: ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. നാഗ്പൂരിലെ കാമാത്തി പ്രദേശത്താണ് പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരി ഡോക്ടര്‍ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചത്. പഴങ്ങളും ഐസ്‌ക്രീമും വില്‍ക്കുന്ന ജോലിയായിരുന്നു ചൗധരിക്ക് ആദ്യം. പിന്നീട് ഇലക്ട്രീഷനായും ജോലി നോക്കിയിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പിനിറങ്ങിയത്.

അഞ്ചുവര്‍ഷമായി ഓം നാരായണ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ചരിറ്റബ്ള്‍ ഡിസ്‌പെന്‍സറി ചൗധരി നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയായിരുന്നു ഇവിടെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപകമായതോടെ ഡിസ്‌പെന്‍സറി മറയാക്കി ഡോക്ടര്‍ ചമഞ്ഞ് ഇയാള്‍ ചികിത്സ നടത്തുകയായിരുന്നു.

പ്രദേശവാസികളില്‍ ഒരാള്‍ ജില്ല പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ഡിസ്‌പെന്‍സറിയില്‍ പരിശോധന നടത്തുകയും ചൗധരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സിറിഞ്ച്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടുകെട്ടി.

Related Articles
Next Story
Share it