സൗഹൃദ കൂട്ടായ്മകള്‍ കാലിക പ്രസക്തം- ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: മാനവികതയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താര്‍ സംഗമം സൗഹൃദ സദസില്‍ ഭക്തിയുടെ നിറവില്‍ ഇഫ്താറിന്റെ മാധുര്യം. കോട്ടച്ചേരി ഹിറ മസ്ജിദിന്റെ അകത്തളത്തിലാണ് ജാതിമതവര്‍ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി ഇഫ്താര്‍ സൗഹൃദം പങ്കിടാന്‍ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്നത്. കാലം ആവശ്യപ്പെടുന്ന സൗഹൃദത്തിന്റെ ദൗത്യമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളതെന്ന് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. പൊതുസമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കാനും മാനവിക ഉയര്‍ത്തിപ്പിടിക്കാനും ഇത്തരം കൂട്ടായ്മകളിലൂടെ സാധ്യമാകണമെന്ന് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവല്‍ക്കരണം ഒന്നിനും പരിഹാരമല്ലെന്നും പൊതുസമൂഹത്തിന്റെ നന്‍മയ്ക്കായുള്ള […]

കാഞ്ഞങ്ങാട്: മാനവികതയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താര്‍ സംഗമം സൗഹൃദ സദസില്‍ ഭക്തിയുടെ നിറവില്‍ ഇഫ്താറിന്റെ മാധുര്യം. കോട്ടച്ചേരി ഹിറ മസ്ജിദിന്റെ അകത്തളത്തിലാണ് ജാതിമതവര്‍ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി ഇഫ്താര്‍ സൗഹൃദം പങ്കിടാന്‍ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്നത്. കാലം ആവശ്യപ്പെടുന്ന സൗഹൃദത്തിന്റെ ദൗത്യമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളതെന്ന് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.
പൊതുസമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കാനും മാനവിക ഉയര്‍ത്തിപ്പിടിക്കാനും ഇത്തരം കൂട്ടായ്മകളിലൂടെ സാധ്യമാകണമെന്ന് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയവല്‍ക്കരണം ഒന്നിനും പരിഹാരമല്ലെന്നും പൊതുസമൂഹത്തിന്റെ നന്‍മയ്ക്കായുള്ള ഇത്തരം ഒത്തുചേരലുകള്‍ മാനവികതയുടെ സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ പറഞ്ഞു.
മതസ്പര്‍ദ്ദയും ശത്രുതയും വളര്‍ത്തുന്ന ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ശിഹാബുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര വിഭാഗം മുന്‍ തലവന്‍ ഡോ.സി.ബാലന്‍, കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ മുന്‍ ഡയറക്ടറും ഗ്രന്ഥകാരനുമായ ഡോ.എ.എം ശ്രീധരന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസഫ് ഹാജി പ്രസംഗിച്ചു. ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഹിറ മസ്ജിദ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം സ്വാഗതവും ബി.എം.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
മുസ്ലീം ലീഗ് നേതാക്കളായ എ.ഹമീദ്ഹാജി, ഹമീദ് ചേരക്കാടത്ത്, ഐ.എന്‍.എല്‍ നേതാവ് എം.ഇബ്രാഹിം, യതീംഖാന പ്രസിഡണ്ട് സി.കുഞ്ഞബ്ദുല്ല പാലക്കി, ട്രഷറര്‍ പി.കെ.അബ്ദുല്ലക്കുഞ്ഞി, ഹിറ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് ബെസ്റ്റോ, ജനറല്‍ സെക്രട്ടറി സി.അബ്ദുള്‍ റഷീദ്, കുഞ്ഞബ്ദുള്ള ജിദ്ദ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് കെ.അബ്ദുള്‍ഖാദര്‍, ഡോ.ഹാഫിസ്, എം.കെജയരാജ്, പ്രസ് ഫോറം മുന്‍ പ്രസിഡണ്ട് ഇ.വി.ജയകൃഷ്ണന്‍, ഹരി എസ് നായര്‍, ഫസല്‍ റഹ്മാന്‍, ഷക്കീബ് മുഹമ്മദ്, മൊയ്തു ഇരിയ, സി.എച്ച് സുലൈമാന്‍, സി.വി തഫ്‌സീല്‍, ബഷീര്‍ സിറ്റി, റസാക്ക് നീലേശ്വരം തുടങ്ങി നാനാതുറകളിലുള്ള നിരവധി ആളുകള്‍ ഇഫ്താര്‍ വിരുന്നിലും സൗഹൃദ സദസിലും സംബന്ധിച്ചു. മസ്ജിദിനകത്ത് നടന്ന സൗഹൃദ സദസും ഇഫ്താര്‍ വിരുന്നും വേറിട്ട അനുഭവമായി.

Related Articles
Next Story
Share it