കണ്ടുകൊണ്ടിരിക്കെ പൊടുന്നനെ മാഞ്ഞുപോയ കൂട്ടുകാരാ...
കണ്ടുകൊണ്ടിരിക്കെ കണ്‍മുമ്പില്‍ നിന്ന് മാഞ്ഞുപോയ പ്രിയ കൂട്ടുകാരാ... കുറച്ച് നാളായി നമ്മള്‍ സ്ഥിരമായി കണ്ടുമുട്ടുന്നുണ്ടായിരുന്നു. രണ്ട് നാള്‍ മുമ്പ് തളങ്കര ബാങ്കോട്ട് സമീര്‍ ചെങ്കളയുടെയും ഇബ്രാഹിം ബാങ്കോടിന്റെയും വീടിന് മുന്നില്‍ വെച്ച് കണ്ടു. നീ കുറെ രാഷ്ട്രീയം പറഞ്ഞു. തെരുവത്ത് വാര്‍ഡില്‍ ഇടത് പിന്തുണയുള്ള സ്വതന്ത്രയെ വിജയിപ്പിക്കാനുള്ള ആവേശത്തില്‍ എല്ലാവരുടെയും പിന്തുണ തേടി നീ ആ രാത്രി മുഴുവന്‍ ഓടി നടക്കുകയായിരുന്നുവല്ലോ. തെരുവത്ത് വാര്‍ഡ് ഒരിക്കലും നഷ്ടപ്പെടില്ലെന്ന് സമീറും ഇബ്രാഹിമും പറഞ്ഞപ്പോഴും നീ തര്‍ക്കിച്ചു. തര്‍ക്കിക്കുമ്പോഴും നിന്റെ […]
കണ്ടുകൊണ്ടിരിക്കെ കണ്‍മുമ്പില്‍ നിന്ന് മാഞ്ഞുപോയ പ്രിയ കൂട്ടുകാരാ... കുറച്ച് നാളായി നമ്മള്‍ സ്ഥിരമായി കണ്ടുമുട്ടുന്നുണ്ടായിരുന്നു. രണ്ട് നാള്‍ മുമ്പ് തളങ്കര ബാങ്കോട്ട് സമീര്‍ ചെങ്കളയുടെയും ഇബ്രാഹിം ബാങ്കോടിന്റെയും വീടിന് മുന്നില്‍ വെച്ച് കണ്ടു. നീ കുറെ രാഷ്ട്രീയം പറഞ്ഞു. തെരുവത്ത് വാര്‍ഡില്‍ ഇടത് പിന്തുണയുള്ള സ്വതന്ത്രയെ വിജയിപ്പിക്കാനുള്ള ആവേശത്തില്‍ എല്ലാവരുടെയും പിന്തുണ തേടി നീ ആ രാത്രി മുഴുവന്‍ ഓടി നടക്കുകയായിരുന്നുവല്ലോ. തെരുവത്ത് വാര്‍ഡ് ഒരിക്കലും നഷ്ടപ്പെടില്ലെന്ന് സമീറും ഇബ്രാഹിമും പറഞ്ഞപ്പോഴും നീ തര്‍ക്കിച്ചു. തര്‍ക്കിക്കുമ്പോഴും നിന്റെ […]
കണ്ടുകൊണ്ടിരിക്കെ കണ്‍മുമ്പില്‍ നിന്ന് മാഞ്ഞുപോയ പ്രിയ കൂട്ടുകാരാ...
കുറച്ച് നാളായി നമ്മള്‍ സ്ഥിരമായി കണ്ടുമുട്ടുന്നുണ്ടായിരുന്നു. രണ്ട് നാള്‍ മുമ്പ് തളങ്കര ബാങ്കോട്ട് സമീര്‍ ചെങ്കളയുടെയും ഇബ്രാഹിം ബാങ്കോടിന്റെയും വീടിന് മുന്നില്‍ വെച്ച് കണ്ടു. നീ കുറെ രാഷ്ട്രീയം പറഞ്ഞു. തെരുവത്ത് വാര്‍ഡില്‍ ഇടത് പിന്തുണയുള്ള സ്വതന്ത്രയെ വിജയിപ്പിക്കാനുള്ള ആവേശത്തില്‍ എല്ലാവരുടെയും പിന്തുണ തേടി നീ ആ രാത്രി മുഴുവന്‍ ഓടി നടക്കുകയായിരുന്നുവല്ലോ. തെരുവത്ത് വാര്‍ഡ് ഒരിക്കലും നഷ്ടപ്പെടില്ലെന്ന് സമീറും ഇബ്രാഹിമും പറഞ്ഞപ്പോഴും നീ തര്‍ക്കിച്ചു. തര്‍ക്കിക്കുമ്പോഴും നിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് പതിവായിരുന്നു. നമ്മളും പലപ്പോഴും പല കാര്യങ്ങളും പറഞ്ഞ് തര്‍ക്കിച്ചിരുന്നു. അപ്പോഴൊക്കെ എന്റെ മനസിലെ ദേഷ്യം മാഞ്ഞത് നിന്റെ മുഖത്തെ പുഞ്ചിരി കണ്ടാണ്. ബാങ്കോട് വെച്ച് നമ്മള്‍ കണ്ട അതേ രാത്രി നിന്നെ ഞാന്‍ ടൗണില്‍ വൈസ്രോയിയുടെ മുന്നില്‍ വെച്ചും കണ്ടു. ഖത്തര്‍ കെ.എം.സി.സി. നേതാവ് ലുക്മാനോട് സീരിയസ്സായി എന്തോ സംസാരിക്കുകയായിരുന്നു നീ. ഞങ്ങളെ കണ്ടപ്പോള്‍ പതുക്കെ മാറിപ്പോയി.
മിനിഞ്ഞാന്നും നമ്മള്‍ കണ്ടു. നിനക്ക് വേണ്ടപ്പെട്ടവരെ വിജയിപ്പിക്കാനായി ഓടി നടക്കുന്ന തിരക്കിലായിരുന്നു അപ്പോഴും നീ.
'നോക്കിക്കോ... തളങ്കരയില്‍ നാല് വാര്‍ഡുകള്‍ മറിയും...' തിരക്കിട്ട് പോവുന്നതിനിടയില്‍ നീ പറഞ്ഞ ആ വാക്കുകള്‍ എന്റെ കാതിലുണ്ട്. നിന്റെ പ്രവചനം ശരിയാണോ എന്നറിയാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്.
ഇന്നലെ രാവിലെ ഫോട്ടോഗ്രാഫര്‍ ദിനേശ് ഇന്‍സൈറ്റിനൊപ്പം തളങ്കരയിലെ ബൂത്തുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും നിന്നെ ഞാന്‍ അപ്പോഴും കണ്ടു. പക്ഷെ തലേ ദിവസങ്ങളിലെ പ്രതീക്ഷയും സന്തോഷവും നിന്റെ മുഖത്തില്ലായിരുന്നു അപ്പോള്‍. എന്തുപറ്റിയെന്ന് ചോദിക്കാന്‍ ഞാന്‍ തുനിഞ്ഞുവെങ്കിലും തിരക്ക് കാരണം അതിന് നിന്നില്ല.
ഉച്ചക്ക് മൂന്ന് മണി നേരം. ഉമ്മയെ തളങ്കര സിറാമിക്‌സ് റോഡ് സ്‌കൂളില്‍ വോട്ടിടാനായി കൊണ്ടുവന്നപ്പോള്‍ വല്ലാത്ത ആകുലതയോടെ അവിടെ കുറെ പേര്‍ നില്‍ക്കുന്നു. ഖാസിലേന്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കൂടിയായ അഡ്വ. വി.എം. മുനീര്‍ ആണ് പറഞ്ഞത്; അഫ്‌സല്‍ഖാനെ തളര്‍ന്നു വീണ് ആസ്പത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്ന്. ഞാനെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു അത്. തൊട്ടുപിന്നാലെ ആസ്പത്രിയില്‍ നിന്ന് കൂട്ടുകാരന്‍ ഇഖ്ബാല്‍ കൊട്ടിയാടിയുടെ ഫോണ്‍ കോള്‍.
'അറിഞ്ഞോ വിവരം...'
എങ്ങനെയുണ്ടെന്ന് ഞാന്‍ തിരക്കി.
'സാധ്യതയില്ല. മരിച്ചു പോയെന്നാ തോന്നുന്നത്. ഡോക്ടര്‍ ഉറപ്പിക്കേണ്ടതുണ്ട്'.
അപ്പോഴേക്കും വിവരമറിഞ്ഞ് തളങ്കരയിലെ ബൂത്തുകളിലെല്ലാം ആവേശം കെട്ടിരുന്നു. എല്ലായിടത്തും ഒരു തരം മൂകത. ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതായ വിവരം സമീര്‍ വിളിച്ചറിയിച്ചു.
കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കെ പെട്ടെന്നങ്ങ് മാഞ്ഞുപോയ നിന്റെ വിയോഗം താങ്ങാനാവാതെ കൂട്ടുകാരെല്ലാം കണ്ണീര്‍ വാര്‍ക്കുകയാണ്.
തെരുവത്ത് പ്രദേശത്തിന്റെ എല്ലാ മേഖലകളിലും നീ സജീവമായിരുന്നു. ക്രിക്കറ്റിലാണെങ്കിലും മതപരമായ കാര്യങ്ങളിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും എല്ലാം നീ വളരെ ആക്ടീവായിരുന്നുവല്ലോ. നാടിന്റെ ഒരു അജനയും പൊല്‍സുമായിരുന്നു നീ. നീയില്ലാത്ത ഒരു കാര്യവും തെരുവത്തിനില്ലായിരുന്നു. ഊര്‍ജ്ജവും ആര്‍ജ്ജവവുമുള്ള ഒരു പ്രവര്‍ത്തകനായി നീ ആ പരിസരങ്ങളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നങ്ങ് മാഞ്ഞുപോയപ്പോള്‍ ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. മയ്യത്ത് ഒരു നോക്കു കാണാനെത്തിയപ്പോള്‍ നീ ശാന്തമായി ഉറങ്ങുന്നത് പോലെയാണ് തോന്നിയത്. ഒന്ന് ഉണര്‍ത്തിയാലോ എന്ന് തോന്നിപ്പോയി; എത്രവിളിച്ചാലും തിരികെ വരാത്ത ലോകത്തേക്ക് നിന്റെ ആത്മാവ് പറന്നുപോയി എന്ന് അറിയാമായിരുന്നിട്ടുകൂടി..
അഫ്‌സല്‍ഖാന്‍ ഇല്ലാത്ത തെരുവത്ത് പ്രദേശത്തെ കുറിച്ച് ആ നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. അത്രയ്ക്കും അവിടെ നിന്റെ ജ്വലിക്കുന്ന സാന്നിധ്യം ഉണ്ടായിരുന്നു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ആ ജംഗ്ഷനിലെ ചങ്ങാതി കൂട്ടായ്മയും നീയില്ലാതെ ഇനി എങ്ങനെയാണ് മുന്നോട്ട് പോവുക എന്നറിയില്ല. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സിലര്‍ എന്ന നിലയിലും അഫ്‌സല്‍ ഖാന്‍ സജീവമായിരുന്നു. നിനക്ക് നിന്റേതായിട്ടുള്ള നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടായിരുന്നുവെന്നും ആ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാനുള്ള ആര്‍ജ്ജവം നീ കാണിച്ചിരുന്നുവെന്നും എനിക്ക് തോന്നിയിട്ടുണ്ട്. നിന്റെ അഭിപ്രായങ്ങളോട് ചിലപ്പോഴെല്ലാം എതിര്‍പ്പ് തോന്നിയിരുന്നുവെങ്കിലും നീ അതില്‍ ഉറച്ചു നില്‍ക്കുമായിരുന്നു.
അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ...