യാത്രയായത് അരനൂറ്റാണ്ട് മുമ്പേ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച യാത്രകളുടെ കൂട്ടുകാരന്‍
ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു തളങ്കര നെച്ചിപ്പടുപ്പിലെ എം.എം അബൂബക്കര്‍ ഹാജി. ഞാന്‍ കാണുന്ന കാലത്ത് രാവിലെയും വൈകുന്നേരവും തളങ്കര ദീനാര്‍ നഗറിലൂടെ നെച്ചിപ്പടുപ്പിലെ വീട്ടില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും പുത്തന്‍ കാറുകളില്‍ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥ ലുക്കുള്ള ഒരാള്‍. ആരോടും അധികം മിണ്ടില്ല. മംഗലാപുരത്തേക്കാണ് ദിനേനയുള്ള ഈ യാത്രയെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് നേരത്തെ […]
ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു തളങ്കര നെച്ചിപ്പടുപ്പിലെ എം.എം അബൂബക്കര്‍ ഹാജി. ഞാന്‍ കാണുന്ന കാലത്ത് രാവിലെയും വൈകുന്നേരവും തളങ്കര ദീനാര്‍ നഗറിലൂടെ നെച്ചിപ്പടുപ്പിലെ വീട്ടില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും പുത്തന്‍ കാറുകളില്‍ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥ ലുക്കുള്ള ഒരാള്‍. ആരോടും അധികം മിണ്ടില്ല. മംഗലാപുരത്തേക്കാണ് ദിനേനയുള്ള ഈ യാത്രയെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് നേരത്തെ […]
ദേശക്കാഴ്ചക്ക് വേണ്ടി 'വിഭവങ്ങള്‍' തേടിയുള്ള യാത്രയില്‍ കാസര്‍കോടിന്റെ ഇന്നലെകളെ കണ്ട പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു തളങ്കര നെച്ചിപ്പടുപ്പിലെ എം.എം അബൂബക്കര്‍ ഹാജി. ഞാന്‍ കാണുന്ന കാലത്ത് രാവിലെയും വൈകുന്നേരവും തളങ്കര ദീനാര്‍ നഗറിലൂടെ നെച്ചിപ്പടുപ്പിലെ വീട്ടില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും പുത്തന്‍ കാറുകളില്‍ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥ ലുക്കുള്ള ഒരാള്‍. ആരോടും അധികം മിണ്ടില്ല. മംഗലാപുരത്തേക്കാണ് ദിനേനയുള്ള ഈ യാത്രയെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് നേരത്തെ റേഷനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോള്‍ മംഗലാപുരത്ത് സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനം നടത്തുകയാണെന്നും. ഒരുപാട് യാത്രകള്‍ നടത്തി ലോക പരിചയമുള്ള ഒരാളെന്ന നിലയില്‍ ദേശക്കാഴ്ചക്ക് വേണ്ടി അബൂബക്കര്‍ ഹാജിയെ കാണാന്‍ തീരുമാനിച്ചു. സുഹൃത്ത് ബച്ചികാര്‍വാറിന്റെ ഭാര്യാപിതാവാണ്.
അബൂബക്കര്‍ ഹാജിയോട് സുദീര്‍ഘമായി സംസാരിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അത്ഭുതപ്പെട്ടുപോവുകയായിരുന്നു. ഇത്രമാത്രം ലോക പരിചയമുള്ള ഒരാള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായിരിക്കും. 45 വര്‍ഷം മുമ്പ് തന്നെ അബൂബക്കര്‍ ഹാജി ഹോങ്കോങ്ങും ജപ്പാനുമൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്നലെ കണ്ട കാഴ്ച പോലെയാണ് ആ യാത്രയെ കുറിച്ച് അദ്ദേഹം ദേശക്കാഴ്ചയോട് വിവരിച്ചത്. മദ്രാസ് ഗവണ്‍മെന്റിന് കീഴിലുള്ള റേഷനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു അബൂബക്കര്‍ ഹാജി. എന്നാല്‍ ഉദ്യോഗം ഒഴിഞ്ഞ് സഹോദരന്‍ എം.എം അബ്ദുല്ല കുഞ്ഞിയോടൊപ്പം മംഗലാപുരത്ത് കയറ്റുമതി വ്യാപാരം തുടങ്ങി. അതോടെ യാത്രകളുടെ കൂട്ടുകാരനുമായി. 45 വര്‍ഷം മുമ്പാണ് ആദ്യമായി ജപ്പാനിലേക്ക് പോയതെങ്കില്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപൂര്‍, തായ്‌ലന്റ്, ബാങ്കോക്ക്, ഇറാഖ്, മാലിദ്വീപ്, ദുബായ്, സൗദി അറേബ്യ... അങ്ങനെ നീളുന്നു അബൂബക്കര്‍ ഹാജി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ നിര. ഇവിടങ്ങളിലേക്കുള്ള തുടര്‍ യാത്രകളിലൂടെ അദ്ദേഹം ഈ രാജ്യങ്ങളുടെ ഓരോ വളര്‍ച്ചയും കണ്‍കുളിര്‍ക്കെ കണ്ടിട്ടുമുണ്ട്. പൂവ് വിരിയുന്നത് പോലെയായിരുന്നു ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ വികസനമെന്ന് അദ്ദേഹം പറയുമായിരുന്നു. യാത്രകള്‍ കൂടുതല്‍ വിജ്ഞാനവും കരുത്തും പകരുന്നുവെന്നാണ് അബൂബക്കര്‍ ഹാജിയുടെ പക്ഷം. ഓരോ യാത്രകളും അദ്ദേഹത്തിന് ഓരോ പാഠങ്ങളായിരുന്നു. സമുദ്രോല്‍പന്ന കയറ്റുമതി വ്യാപാരവുമായി ബന്ധപ്പെട്ട് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലേക്ക് നടത്തിയ ആദ്യ യാത്ര തന്നെയാണ് യാത്രകളെകുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ ഓര്‍മ്മയിലാദ്യം തികട്ടി വരാറുള്ളതെന്ന് അദ്ദേഹം പറയാറുണ്ട്. മത്സ്യ കയറ്റുമതി രംഗത്ത് ശ്രീലങ്ക ലോകത്തിന് തന്നെ മാതൃകയായിരുന്നു. അവിടെ എല്ലാ കടകളിലും മത്സ്യം ലഭിക്കുമായിരുന്നു. കൊളംബോയില്‍ മാത്രം അക്കാലത്ത് നൂറിലേറെ മത്സ്യകയറ്റുമതി സ്ഥാപനങ്ങളുണ്ടായിരുന്നെന്നും കയറ്റുമതി ചെയ്യാന്‍ മത്സ്യോല്‍പ്പന്നങ്ങള്‍ തികയാതെ വന്നതിനാല്‍ ഇന്ത്യയില്‍ നിന്നടക്കം യഥേഷ്ടം മത്സ്യം എത്തിച്ചിരുന്നുവെന്നും അബൂബക്കര്‍ ഹാജി ഓര്‍ക്കുമായിരുന്നു.
1973ലാണ് അബൂബക്കര്‍ ഹാജി ആദ്യമായി ഹോങ്കോങിലേക്ക് പോയത്. അതായത് 48 വര്‍ഷം മുമ്പ്. നമ്മുടെ രാജ്യത്ത് ഗതാഗത സൗകര്യം പോലും വികസിക്കുന്നതിന് മുമ്പേ അദ്ദേഹം ജപ്പാനിലും ഹോങ്കോങ്ങിലുമൊക്കെ യാത്ര ചെയ്തിട്ടുണ്ട്. ജപ്പാന്റെ പുരാതന കേന്ദ്രമായ കിയോട്ടോ അടക്കം സന്ദര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് തന്നെ അവിടെ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. നമ്മുടെ നാടിനെക്കാള്‍ എത്രമാത്രം പുരോഗതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ നേടിയുന്നുവെന്ന് നാം തിരിച്ചറിയുന്നത് ഇതൊക്കെ അറിയുമ്പോഴാണ്.
1978ല്‍ തന്നെ അബൂബക്കര്‍ ഹാജി ദുബായ് സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായ് ലോകത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നതിനും വികസിക്കുന്നതിനും ഒരു പാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ യാത്രയിലെ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്; ദുബായുടെ കറുപ്പും വെളുപ്പും കലര്‍ന്ന കാലമായിരുന്നു അതെന്നാണ്.
ജീവിതത്തിലെ വലിയൊരു യാത്ര അദ്ദേഹം നടത്തിയത് 1981ലായിരുന്നു. സിംഗപൂരും മലേഷ്യയും ഫിലിപ്പൈന്‍സും ഹോങ്കോങും തായ്‌ലന്റും അടക്കം ആ യാത്രയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് കൂടെ കാസര്‍കോട് സ്വദേശിയായ കെ.എസ് മുഹമ്മദ് കുഞ്ഞി അടക്കമുള്ളവര്‍ സഹയാത്രികരായിരുന്നു.
ബാങ്കോക്കിലെ ആകാശതീവണ്ടി അടക്കമുള്ള അക്കാലത്തെ അത്ഭുതങ്ങള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ കഴിഞ്ഞതും വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കും തിരിച്ചും സ്‌കൈ ട്രെയിന്‍ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്തതും അബൂബക്കര്‍ ഹാജി അയവിറക്കുമായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകത്തിലെ പ്രധാന രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുള്ള യാത്രകളുടെ ആ കൂട്ടുകാരന്‍ ഇന്ന് രാവിലെ ഒരിക്കലും തിരികെ വരാത്ത ലോകത്തേക്ക് യാത്രയായി. ഏതാനും മാസം മുമ്പ് യഹ്‌യ തളങ്കരയോടൊപ്പം ബച്ചി കാര്‍വാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അബൂബക്കര്‍ ഹാജിയുമായി ഏറെ നേരം സംസാരിച്ചിരുന്നു. ഓര്‍മ്മകള്‍ക്ക് മാറാല വീണുതുടങ്ങിയിരുന്നുവെങ്കിലും ഇനിയും ഒരുപാട് കഥകള്‍ പറയാന്‍ അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു. വീണ്ടും കാണാമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും 94-ാം വയസില്‍ ഇന്ന് രാവിലെ അബൂബക്കര്‍ ഹാജി ഈ ലോകത്തോട് യാത്രയായി.