താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു
ഡെല്‍ഹി: താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തര്‍പ്രദേശില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ലക്‌നൗ പോലീസും വെബ് സീരിസിനെതിരെ കേസെടുത്തിരുന്നു. സിരീസിനെതിരെ ഉയര്‍ന്ന വിമര്‍ശനം ബിജെപി രാഷ്ട്രീയ വിഷയമാക്കിയതോടെയാണ് ലക്‌നൗവിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡ പൊലീസും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ യുപി പൊലീസ് മുംബൈയില്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ […]

ഡെല്‍ഹി: താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തര്‍പ്രദേശില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ലക്‌നൗ പോലീസും വെബ് സീരിസിനെതിരെ കേസെടുത്തിരുന്നു. സിരീസിനെതിരെ ഉയര്‍ന്ന വിമര്‍ശനം ബിജെപി രാഷ്ട്രീയ വിഷയമാക്കിയതോടെയാണ് ലക്‌നൗവിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡ പൊലീസും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അണിയറപ്രവര്‍ത്തകര്‍ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ യുപി പൊലീസ് മുംബൈയില്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. മാപ്പ് പറഞ്ഞാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് യുപി പോലീസിന്റെ നിലപാട്.
മുംബൈ പൊലീസിന് നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്തില്‍ പ്രതിഷേധവുമായി ബിജെപി എംഎല്‍എ റാം കദ്ദം രംഗത്തെത്തി. ശിവസേന സര്‍ക്കാര്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് കദ്ദം ആരോപിച്ചു. ചിത്രം നിരോധിക്കണമെന്നാശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബഡേക്ക് കത്തയച്ചത്.
ഇതിനിടെ സംവിധായകന്‍ ആലി ആബാസ് സഫറിനെ കടന്നാക്രമിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാന്‍ സംവിധായകന് ധൈര്യമുണ്ടോ എന്ന് കങ്കണ ചോദിച്ചു.