ചരക്ക് വണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ലോക്കോ പൈലറ്റ് മരിച്ചു. ഇന്ന് രാവിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ എഞ്ചിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റ് മരിക്കുകയും മറ്റേ ട്രെയിനിന്റെ ലോക്കോ പൈലറ്റ് എഞ്ചിനുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍-കട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 10 ട്രെയിനുകള്‍ യാത്ര റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ലോക്കോ പൈലറ്റ് മരിച്ചു. ഇന്ന് രാവിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
കൂട്ടിയിടിയുടെ ആഘാതത്തില്‍ എഞ്ചിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റ് മരിക്കുകയും മറ്റേ ട്രെയിനിന്റെ ലോക്കോ പൈലറ്റ് എഞ്ചിനുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍-കട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 10 ട്രെയിനുകള്‍ യാത്ര റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

Related Articles
Next Story
Share it