ആലപ്പുഴയില്‍ ചരക്ക് വണ്ടി പാളം തെറ്റി; മാവേലിയടക്കം മണിക്കൂറുകളോളം വൈകി

തിരുവനന്തപുരം: ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇതുമൂലം മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ് അടക്കം നിരവധി തീവണ്ടികള്‍ മണിക്കൂറുകളോളം വൈകി. ഇതുവഴിയുള്ള 11 തീവണ്ടികള്‍ റദ്ദാക്കുകയും ചെയ്തു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റുമായി കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടി പാളം തെറ്റിയത്. മാവേലി എക്‌സപ്രസ് ഉള്‍പ്പടെ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വൈകിയാണ് ഓടിയത്. പലയിടത്തും ട്രെയിന്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. അപകടകാരണം വ്യക്തമല്ല. പാളം തെറ്റിയ നാലില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍ […]

തിരുവനന്തപുരം: ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇതുമൂലം മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ് അടക്കം നിരവധി തീവണ്ടികള്‍ മണിക്കൂറുകളോളം വൈകി. ഇതുവഴിയുള്ള 11 തീവണ്ടികള്‍ റദ്ദാക്കുകയും ചെയ്തു.
ഇന്നലെ രാത്രി 10.30 മണിയോടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റുമായി കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടി പാളം തെറ്റിയത്. മാവേലി എക്‌സപ്രസ് ഉള്‍പ്പടെ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വൈകിയാണ് ഓടിയത്. പലയിടത്തും ട്രെയിന്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. അപകടകാരണം വ്യക്തമല്ല.
പാളം തെറ്റിയ നാലില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കിയതോടെ ഭാഗികമായി റെയില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളില്‍ എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസുമുണ്ട്. ഗതാഗതം ഇന്നുച്ചയോടെ പൂര്‍വ്വസ്ഥിതിയില്‍ ആകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it