ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കും; ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയില്‍; ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ലക്ഷദ്വീപ്-കേരള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള നടപടികളുമായി തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളടക്കമുള്ളവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കുമെന്നും ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ […]

കോഴിക്കോട്: ലക്ഷദ്വീപ്-കേരള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള നടപടികളുമായി തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളടക്കമുള്ളവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കുമെന്നും ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it