മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സക്ക് തുടക്കമായി

കാസര്‍കോട്: മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യചികിത്സക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സദാത്ത് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.ഫസല്‍റഹ്‌മാനും പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ.മഞ്ജുനാഥ്കാമത്തും തളങ്കര വാര്‍ഡ് കൗണ്‍സിലര്‍ സക്കറിയയും സംബന്ധിച്ചു. ഹോസ്പിറ്റല്‍ സി.ഒ.ഒ ഡോ. മുഹമ്മദ് ഫിയാസ് ഹസ്സന്‍ സ്വാഗതവും നഴ്‌സിംഗ് സുപ്രണ്ട് ത്രേസിയാമ്മ നന്ദിയും പറഞ്ഞു. ഡോ. റിങ്കുവിന്റെ കീഴില്‍ സൗജന്യചികിത്സആരംഭിക്കുകയും ചെയ്തു . എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ […]

കാസര്‍കോട്: മാലിക്ദീനാര്‍ ഹോസ്പിറ്റലില്‍ സൗജന്യചികിത്സക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സദാത്ത് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.ഫസല്‍റഹ്‌മാനും പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ.മഞ്ജുനാഥ്കാമത്തും തളങ്കര വാര്‍ഡ് കൗണ്‍സിലര്‍ സക്കറിയയും സംബന്ധിച്ചു. ഹോസ്പിറ്റല്‍ സി.ഒ.ഒ ഡോ. മുഹമ്മദ് ഫിയാസ് ഹസ്സന്‍ സ്വാഗതവും നഴ്‌സിംഗ് സുപ്രണ്ട് ത്രേസിയാമ്മ നന്ദിയും പറഞ്ഞു. ഡോ. റിങ്കുവിന്റെ കീഴില്‍ സൗജന്യചികിത്സആരംഭിക്കുകയും ചെയ്തു .
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഈ സേവനം ലഭ്യമാണ്. ഷുഗര്‍, പ്രഷര്‍, ബി.എം.ഐ എന്നീ പരിശോധനകള്‍ സൗജന്യമാണ്. ഫാര്‍മസി, ലാബ് എന്നിവയ്ക്ക് 5% കിഴിവും തുടര്‍ചികിത്സആവശ്യമെങ്കില്‍ 10% കിഴിവും (ഐ.പി) ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995007777, 04994-230306, 230112.

Related Articles
Next Story
Share it