വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കി

പരവനടുക്കം: ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ കണ്ണട ആവശ്യമാണെന്ന് കണ്ടെത്തിയ പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, റോയല്‍ ഒപ്റ്റിക്കല്‍ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. പരവനടുക്കം വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ് മുഖ്യ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹിം […]

പരവനടുക്കം: ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ കണ്ണട ആവശ്യമാണെന്ന് കണ്ടെത്തിയ പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, റോയല്‍ ഒപ്റ്റിക്കല്‍ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. പരവനടുക്കം വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ് മുഖ്യ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹിം മുഖ്യ പ്രഭാഷണം നടത്തി. ഒപ്‌റ്റോമെട്രിസ്റ്റ് ഷിബു, ക്ലബ്ബ് പ്രസിഡണ്ട് മനാസ്, വൃദ്ധസദനം സൂപ്രണ്ട് ഇന്‍ചാര്‍ജ് ആസിയ, ക്ലബ് മെമ്പര്‍മാരായ അബ്ദുല്‍ റഹിമാന്‍, നൗഷാദ് മച്ചിനടുക്കം, മുബീന്‍ ഹൈദര്‍, തന്‍സീം പരവനടുക്കം സംസാരിച്ചു. ക്ലബ് ഗള്‍ഫ് രക്ഷാധികാരിയും സിജി കോ-ഓര്‍ഡിനേറ്ററുമായ മുജീബുല്ല കെ.എം സ്വാഗതവും ക്ലബ്ബ് സെക്രട്ടറി നവാല്‍ മാട്ടില്‍ നന്ദിയും പറഞ്ഞ

Related Articles
Next Story
Share it