ഫ്രീ എയ്ഡ് സെന്റര്‍; ഉപഹാരം നല്‍കി ആദരിച്ചു

തളങ്കര: മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് തളങ്കര പാലിയേറ്റീവ് കെയറിനോട് സഹകരിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ഫസ്റ്റ് എയ്ഡ് സെന്റര്‍ പ്രവര്‍ത്തിപ്പിച്ച കെ.എസ്. അബ്ദുല്ല എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഹോസ്പിറ്റല്‍ ആന്റ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണലിന്റെ സാരഥികളെയും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ഉപഹാരം നല്‍കി ആദരിച്ചു.കെ.എസ്. അന്‍വര്‍ സാദത്തിനുള്ള ഉപഹാരം പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ കെ.എ.എം ബഷീര്‍ വോളിബോളും ഡോ. ഫിയാസ് റഹ്മാനുള്ള ഉപഹാരം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീമും നല്‍കി. എം. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു.ട്രഷറര്‍ […]

തളങ്കര: മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് തളങ്കര പാലിയേറ്റീവ് കെയറിനോട് സഹകരിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ഫസ്റ്റ് എയ്ഡ് സെന്റര്‍ പ്രവര്‍ത്തിപ്പിച്ച കെ.എസ്. അബ്ദുല്ല എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഹോസ്പിറ്റല്‍ ആന്റ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണലിന്റെ സാരഥികളെയും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ഉപഹാരം നല്‍കി ആദരിച്ചു.
കെ.എസ്. അന്‍വര്‍ സാദത്തിനുള്ള ഉപഹാരം പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ കെ.എ.എം ബഷീര്‍ വോളിബോളും ഡോ. ഫിയാസ് റഹ്മാനുള്ള ഉപഹാരം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീമും നല്‍കി. എം. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു.
ട്രഷറര്‍ സമീര്‍ ചെങ്കളം, ഇബ്രാഹിം ബാങ്കോട്, മമ്മി മുഹമ്മദലി, ഇക്ബാല്‍ കൊട്ടയാടി, നൗഷാദ് ജഹ, നാസര്‍ പട്ടേല്‍, സി.പി ഷംസുദ്ദീന്‍, യൂനുസ് തളങ്കര, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം. കുഞ്ഞിമൊയ്തീന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it