ബീഡി തൊഴിലാളികള്‍ക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: കേന്ദ്ര തൊഴില്‍ വകുപ്പ് തിരുവനന്തപുരം റീജിയന് കീഴില്‍ അടുക്കത്ത്ബയലില്‍ പ്രവര്‍ത്തിക്കുന്ന ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയുടെയും കാസര്‍കോട് വിഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ബീഡി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സഈമ (മെഡിക്കല്‍ ഓഫീസര്‍) സ്വാഗതം പറഞ്ഞു. ഡോ. രാഗേഷ്, തൊഴിലാളി നേതാക്കളായ നാരായണന്‍ (സെക്രട്ടറി ബീഡി തൊഴിലാളി യൂണിയന്‍), ഭാസ്‌കരന്‍ (പ്രസിഡണ്ട് […]

കാസര്‍കോട്: കേന്ദ്ര തൊഴില്‍ വകുപ്പ് തിരുവനന്തപുരം റീജിയന് കീഴില്‍ അടുക്കത്ത്ബയലില്‍ പ്രവര്‍ത്തിക്കുന്ന ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയുടെയും കാസര്‍കോട് വിഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ബീഡി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. സഈമ (മെഡിക്കല്‍ ഓഫീസര്‍) സ്വാഗതം പറഞ്ഞു. ഡോ. രാഗേഷ്, തൊഴിലാളി നേതാക്കളായ നാരായണന്‍ (സെക്രട്ടറി ബീഡി തൊഴിലാളി യൂണിയന്‍), ഭാസ്‌കരന്‍ (പ്രസിഡണ്ട് കേരള ദിനേശ് ബീഡി), സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ജാനകി എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ (സീനിയര്‍ ഫാര്‍മസിസ്റ്റ്) നന്ദി പറഞ്ഞു.
പ്രമുഖ നേത്രരോഗ വിദഗ്ധന്‍ ഡോ. രാകേഷ് രോഗികളെ പരിശോധിച്ചു. ദിനേശ്, ഭാരത് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള ബീഡിത്തൊഴിലാളികള്‍ ക്യാമ്പില്‍ സംബന്ധിച്ചു.