കാസര്‍കോട് ചാല കാമ്പസില്‍ സൗജന്യ കൗണ്‍സലിംഗ്

കാസര്‍കോട്: മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ വിദ്യാനഗര്‍ ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ സൗജന്യ കൗണ്‍സലിംഗ് സേവനം. സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച മാനസികാരോഗ്യ കേന്ദ്രത്തിലാണ് കൗണ്‍സലിംഗ് ലഭിക്കുന്നത്. പരീക്ഷാസമയത്തെ പേടി, കോവിഡുമായി ബന്ധപ്പെട്ട ആശങ്ക, അകാരണ ഭയവും ആത്മവിശ്വാസക്കുറവും, ആത്മഹത്യാ പ്രവണത, സ്വഭാവവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടാം. പൊതു അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും 10 മുതല്‍ നാലുവരെയാണ് പ്രവര്‍ത്തനം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. കാമ്പസ് […]

കാസര്‍കോട്: മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ വിദ്യാനഗര്‍ ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ സൗജന്യ കൗണ്‍സലിംഗ് സേവനം. സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച മാനസികാരോഗ്യ കേന്ദ്രത്തിലാണ് കൗണ്‍സലിംഗ് ലഭിക്കുന്നത്. പരീക്ഷാസമയത്തെ പേടി, കോവിഡുമായി ബന്ധപ്പെട്ട ആശങ്ക, അകാരണ ഭയവും ആത്മവിശ്വാസക്കുറവും, ആത്മഹത്യാ പ്രവണത, സ്വഭാവവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടാം. പൊതു അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും 10 മുതല്‍ നാലുവരെയാണ് പ്രവര്‍ത്തനം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. കാമ്പസ് മേധാവി ഡോ.രാജേഷ് ബജംഗള അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ ഡോ. കെ.സി. റിജുമോള്‍, അസി.പ്രൊഫസര്‍ എസ്. പരമേശ്വരീദേവി, കാസര്‍കോട് റോട്ടറി പ്രസിഡണ്ട് ഡോ.ജനാര്‍ദ്ദന്‍ നായ്ക്ക്, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് എം.മാനസ, എം.കെ. രാധാകൃഷ്ണന്‍, ബി.എസ്. അക്ഷത സംസാരിച്ചു. ഫോണ്‍ : 04994-230985.

Related Articles
Next Story
Share it