ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി തമിഴ്‌നാട്
ചെന്നൈ: ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നു. കരുണാനിധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് നടത്തിയത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റിന്റെ വിതരണവും സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും മുഖ്യമന്ത്രി എം കെ […]

ചെന്നൈ: ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നു. കരുണാനിധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് നടത്തിയത്.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റിന്റെ വിതരണവും സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടക്കം കുറിച്ചു. കോവിഡ് ദുരിതാശ്വാസത്തിനായി നല്‍കുന്ന തുകയുടെ രണ്ടാം ഗഡുവിന്റെ വിതരണവും നടന്നു. 4000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 2000 രൂപ നല്‍കിയിരുന്നു. കേന്ദ്ര സാഹിത്യ പുരസ്‌കാരവും ജ്ഞാനപീഠ പുരസ്‌കാരവും നേടിയവര്‍ക്ക് വീട് വെച്ചു നല്‍കാനും 70 കോടി രൂപയ്ക്ക് മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രററി നിര്‍മിക്കുന്നതിനുമുള്ള പദ്ധതിയും സ്റ്റാലിന്‍ പ്രഖ്യാപിച്ചു.