കറന്‍സികള്‍ ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കറന്‍സികള്‍ രാസവസ്തുവിലിട്ട് ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ട് പേരെ ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (45), കടലായിയിലെ കെ.ബഷീര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി നോര്‍ത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിലാണ് സംഭവം. 2000 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ കോപ്പിയെടുത്ത് നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു. രഹസ്യവിവരം ലഭിച്ച എസ്.ഐ, എ.എസ്.ഐ അബൂബക്കറിനെ മഫ്ടിയില്‍ പറഞ്ഞയച്ച് […]

കാഞ്ഞങ്ങാട്: കറന്‍സികള്‍ രാസവസ്തുവിലിട്ട് ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ട് പേരെ ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (45), കടലായിയിലെ കെ.ബഷീര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി നോര്‍ത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിലാണ് സംഭവം. 2000 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ കോപ്പിയെടുത്ത് നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു.
രഹസ്യവിവരം ലഭിച്ച എസ്.ഐ, എ.എസ്.ഐ അബൂബക്കറിനെ മഫ്ടിയില്‍ പറഞ്ഞയച്ച് സംഭവം ഉറപ്പാക്കിയതോടെ എസ്.ഐയും സംഘവുമെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നും രാസവസ്തുക്കളും കടലാസുകളും കണ്ടെത്തി.

Related Articles
Next Story
Share it