വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമാകുന്നു

കാഞ്ഞങ്ങാട്: വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നവരിലേറെയും ചെറുകിട ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരാണ്. ചെറിയ രീതിയില്‍ സ്റ്റാളുകള്‍ നടത്തുന്നവരും നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നവരും തട്ടിപ്പിനിരകളാകുന്നത് പതിവായിട്ടുണ്ട്. ഈ മാസം രണ്ടിന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ കളര്‍പ്രിന്റെടുത്ത് കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപകമായി തട്ടിപ്പുനടത്തുന്നവിവരം പുറത്തുവന്നിട്ടുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തെ ഗോപാലന്റെ ലോട്ടറി സ്റ്റാളില്‍ നിന്നും കുന്നുമ്മലിലെ മുരളിയുടെ സ്റ്റാളില്‍ നിന്നും വ്യാജ ലോട്ടറി ടിക്കറ്റ് […]

കാഞ്ഞങ്ങാട്: വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നവരിലേറെയും ചെറുകിട ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരാണ്. ചെറിയ രീതിയില്‍ സ്റ്റാളുകള്‍ നടത്തുന്നവരും നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നവരും തട്ടിപ്പിനിരകളാകുന്നത് പതിവായിട്ടുണ്ട്. ഈ മാസം രണ്ടിന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ കളര്‍പ്രിന്റെടുത്ത് കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപകമായി തട്ടിപ്പുനടത്തുന്നവിവരം പുറത്തുവന്നിട്ടുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തെ ഗോപാലന്റെ ലോട്ടറി സ്റ്റാളില്‍ നിന്നും കുന്നുമ്മലിലെ മുരളിയുടെ സ്റ്റാളില്‍ നിന്നും വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് പണം തട്ടിയെടുത്തു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവാവാണ് ലോട്ടറിടിക്കറ്റുമായി വന്നതെന്നാണ് കബളിപ്പിക്കപ്പെട്ട സ്റ്റാള്‍ ഉടമകള്‍ പറയുന്നത്. ഈ യുവാവ് നല്‍കിയ ടിക്കറ്റ് മൊത്തവിതരണക്കാര്‍ കമ്പ്യൂട്ടറില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ബാര്‍ കോഡ് വ്യക്തമായില്ല. ഇതോടെയാണ് ടിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്.

Related Articles
Next Story
Share it