ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഐ.ജി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പതിനേഴുകാരന്‍ തട്ടിപ്പ് നടത്തിയത്. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി പി വിജയനടക്കം സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ […]

തിരുവനന്തപുരം: തലസ്ഥാനത്ത് ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഐ.ജി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പതിനേഴുകാരന്‍ തട്ടിപ്പ് നടത്തിയത്. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി പി വിജയനടക്കം സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നിരവധി പേരുടെ പണമാണ് ഈ പതിനേഴുകാരന്‍ തട്ടിയെടുത്തത്.

അതേസമയം, വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് സംസ്ഥാനുള്ളത്.

Fraud using Fake Facebook ID with IGs name; 17 year old boy arrested

Related Articles
Next Story
Share it