ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സചിതാ റൈക്കെതിരെ മൂന്ന് കേസുകള്‍ കൂടി; ഒരു കേസ് കര്‍ണാടകയില്‍
മഞ്ചേശ്വരം/ബദിയടുക്ക: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ(27)ക്കെതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൈവളിഗെ സ്വദേശി എം. മോക്ഷിത് ഷെട്ടിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസും ദേലമ്പാടി ശാന്തിമല വീട്ടില്‍ സുചിത്ര(27)യുടെ പരാതിയില്‍ ബദിയടുക്ക പൊലീസും കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനി രക്ഷിതയുടെ പരാതിയില്‍ ഉപ്പിനങ്ങാടി പൊലീസുമാണ് സചിതാറൈക്കെതിരെ കേസെടുത്തത്. കര്‍ണാടക എക് സൈസ് വകുപ്പില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മോക്ഷിത് ഷെട്ടിയില്‍ നിന്ന് ഒരു […]

മഞ്ചേശ്വരം/ബദിയടുക്ക: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപിക സചിതാറൈ(27)ക്കെതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൈവളിഗെ സ്വദേശി എം. മോക്ഷിത് ഷെട്ടിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസും ദേലമ്പാടി ശാന്തിമല വീട്ടില്‍ സുചിത്ര(27)യുടെ പരാതിയില്‍ ബദിയടുക്ക പൊലീസും കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനി രക്ഷിതയുടെ പരാതിയില്‍ ഉപ്പിനങ്ങാടി പൊലീസുമാണ് സചിതാറൈക്കെതിരെ കേസെടുത്തത്. കര്‍ണാടക എക് സൈസ് വകുപ്പില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മോക്ഷിത് ഷെട്ടിയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് സചിതാറൈ തട്ടിയെടുത്തത്. ഗൂഗിള്‍ പേവഴിയാണ് പണം അയച്ചത്. നേരത്തെ പരിചയമുള്ള അധ്യാപികയായതിനാല്‍ സംശയം തോന്നിയിരുന്നില്ല. പിന്നീട് സചിതാറൈയെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ട് വാട്സ് ആപ്പില്‍ സന്ദേശം അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ശാന്തിമലയിലെ സുചിത്രയില്‍ നിന്ന് 7,31,500 രൂപയാണ് സചിതാറൈ കൈക്കലാക്കിയത്. ജനുവരി 24 മുതല്‍ ജൂണ്‍ 24 വരെയുള്ള കാലയളവുകളിലാണ് സുചിത്ര വിവിധ തവണകളായി പണം നല്‍കിയത്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സുചിത്ര മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷിതക്ക് ജോലി വാഗ്ദാനം ചെയ്ത് 13,11,660 രൂപ സചിതാറൈ തട്ടിയെടുത്തുവെന്നാണ് ഉപ്പിനങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 8,66,868 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക ഗൂഗിള്‍ പേ വഴിയും അയച്ചുകൊടുക്കുകയായിരുന്നു. സചിതാറൈയും രക്ഷിതയും പുത്തൂര്‍ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഈ സൗഹൃദം മുതലെടുത്താണ് രക്ഷിതയെ സചിതാറൈ തട്ടിപ്പിനിരയാക്കിയത്. സചിതക്കെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളും ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ മൂന്നുകേസുകളുമാണ് നിലവിലുള്ളത്. ഉപ്പിനങ്ങാടി പൊലീസ് കൂടി കേസെടുത്തതോടെ സചിതാറൈക്കെതിരായ കേസുകളുടെ എണ്ണം ആറായി. ജൂലായ് മുതല്‍ അധ്യാപിക പ്രസവാവധിയിലാണ്. ഇതിനിടെ അധ്യാപിക ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അധ്യാപികയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.