ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയടക്കം നാലുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയടക്കം നാലുപേരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലംപാടിയിലെ മുഹമ്മദ് റിയാസ്, കോഴിക്കോട് സ്വദേശി വസീം, മുനവ്വറലി, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷഫീഖ്, സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് ലോങ്‌റിച്ച് ടെക്‌നോളജി എന്ന പേരില്‍ സ്ഥാപനമുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പണം നിക്ഷേപിച്ചവര്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. […]

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയടക്കം നാലുപേരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലംപാടിയിലെ മുഹമ്മദ് റിയാസ്, കോഴിക്കോട് സ്വദേശി വസീം, മുനവ്വറലി, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷഫീഖ്, സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.
ബംഗളൂരു കേന്ദ്രീകരിച്ച് ലോങ്‌റിച്ച് ടെക്‌നോളജി എന്ന പേരില്‍ സ്ഥാപനമുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പണം നിക്ഷേപിച്ചവര്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ദിഷാദിന്റെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആയിരത്തിലേറെ പേര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്.

Related Articles
Next Story
Share it