മൈസൂരുവില്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

മൈസൂരു: മൈസൂരുവില്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആദൂരിലെ മുഹമ്മദ് ഷാഫി(47), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ(57), കുഞ്ഞിരാമന്‍(59), മടിക്കേരി സ്വദേശികളായ അബ്ദുല്‍ ഹക്കീം(44), ബി പി ഗുരുചരണ്‍(34), കക്കബെ സ്വദേശി കെ.എ കാര്‍ത്തിക്(29), മൈസൂരുവിലെ ബെന്നി മണ്ഡപ് സ്വദേശി സമീയുള്ള(47) എന്നിവരെയാണ് മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരുവിലെ എസ്.എസ് നഗര്‍ സ്വദേശിയായ അബ്ദുല്‍ സമദിനെ കുറഞ്ഞ വിലക്ക് സ്വര്‍ണം […]

മൈസൂരു: മൈസൂരുവില്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആദൂരിലെ മുഹമ്മദ് ഷാഫി(47), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ(57), കുഞ്ഞിരാമന്‍(59), മടിക്കേരി സ്വദേശികളായ അബ്ദുല്‍ ഹക്കീം(44), ബി പി ഗുരുചരണ്‍(34), കക്കബെ സ്വദേശി കെ.എ കാര്‍ത്തിക്(29), മൈസൂരുവിലെ ബെന്നി മണ്ഡപ് സ്വദേശി സമീയുള്ള(47) എന്നിവരെയാണ് മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരുവിലെ എസ്.എസ് നഗര്‍ സ്വദേശിയായ അബ്ദുല്‍ സമദിനെ കുറഞ്ഞ വിലക്ക് സ്വര്‍ണം നല്‍കാമെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പ്രതികളില്‍ നിന്ന് 15 ലക്ഷം രൂപയും 20 ഗ്രാമിന്റെ ഒരു സ്വര്‍ണബിസ്‌കറ്റും രണ്ടുകാറുകളും ഒരു ഇരുചക്രവാഹനവും പിടികൂടി.

Related Articles
Next Story
Share it