ഫ്രറ്റേണിറ്റി മൂവ്‌മെന്റ്: സി.എ യൂസുഫ് പ്രസി., സന്ദീപ് പത്മിനി, റാഷിദ് മുഹ്‌യുദ്ദീന്‍ ജന. സെക്രട്ടറിമാര്‍

കാസര്‍കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ 2021-2023 കാലയളവിലേക്കുള്ള പ്രസിഡണ്ടായി സി.എ യൂസുഫിനെയും ജനറല്‍ സെക്രട്ടറിമാരായി സന്ദീപ് പത്മിനി, റാഷിദ് മുഹ്‌യുദ്ദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സിറാജുദ്ധീന്‍ മുജാഹിദ്, സുമറാണിപുരം എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പ്രസാദ് കുമ്പള, ഫാത്തിമത്തുല്‍ ആഫിയ വി.പി, എന്‍.എം വാജിദ് എന്നിവരെ സെക്രട്ടറിമാരായും റാസിഖ് മഞ്ചേശ്വരം, അസ്ലം സൂരംബയല്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. മേല്‍പ്പറമ്പ് ബുസ്താന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫര്‍മീസ് അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ 2021-2023 കാലയളവിലേക്കുള്ള പ്രസിഡണ്ടായി സി.എ യൂസുഫിനെയും ജനറല്‍ സെക്രട്ടറിമാരായി സന്ദീപ് പത്മിനി, റാഷിദ് മുഹ്‌യുദ്ദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സിറാജുദ്ധീന്‍ മുജാഹിദ്, സുമറാണിപുരം എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പ്രസാദ് കുമ്പള, ഫാത്തിമത്തുല്‍ ആഫിയ വി.പി, എന്‍.എം വാജിദ് എന്നിവരെ സെക്രട്ടറിമാരായും റാസിഖ് മഞ്ചേശ്വരം, അസ്ലം സൂരംബയല്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
മേല്‍പ്പറമ്പ് ബുസ്താന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫര്‍മീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി വസീം ആര്‍.എസ് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, എഫ്. ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഷഫീഖ്, സി.എ യൂസുഫ്, റാഷിദ് മുഹ്യുദ്ദീന്‍, സുമറാണിപുരം എന്നിവര്‍ സംസാരിച്ചു. സിറാജുദ്ദീന്‍ മുജാഹിദ് സ്വാഗതവും ഷഹബാസ് കോളിയാട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it